ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയി മുളകുന്നത്തിന് ലോക കേരള സഭയില്‍ അംഗത്വം ലഭിച്ചതില്‍ ഐ.എം.എയുടെ പ്രത്യേക യോഗം ചേര്‍ന്ന് അഭിനന്ദനം അറിയിച്ചു.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റോയിയുടെ സ്ഥാനലബ്ധി ഐ.എം.എയ്ക്ക് അഭിമാനമാണെന്നു പ്രസ്താവിച്ചു. ഷിക്കാഗോയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റോയി തന്റെ സ്വതസിദ്ധമായ പ്രവര്‍ത്തനശൈലിയിലൂടെ വേറിട്ട കാഴ്ചപ്പാടിലൂടെ തന്റെ കര്‍മ്മമണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് നില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെന്നും കൂട്ടിച്ചേര്‍ത്തു.

റോയി തന്റെ മറുപടി പ്രസംഗത്തില്‍ ഐ.എം.എയിലെ തന്റെ സ്ഥാനം ലോക കേരളസഭയില്‍ ഒരു അംഗമാകുന്നതിനു വളരെ സഹായിച്ചതായി പ്രസ്താവിച്ചു.

വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു, ട്രഷറര്‍ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സെക്രട്ടറി ഷാനി ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സിബു മാത്യു കുളങ്ങര, സാം ജോര്‍ജ്, ജോസി കുരിശിങ്കല്‍ എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.

ജോയിച്ചന്‍ പുതുക്കുളം