ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരുടെ എറ്റവും വലിയ സംഘടനയായ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ന്റെ അഞ്ചാമത് അന്താരാഷ്ടമാധ്യമ സമ്മേളനത്തോടനു മുന്നോടിയായി ട്രൈസ്റ്റേറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ക്വിക്ക്ഓഫ് നടത്തി. ന്യൂയോര്‍ക്കിലെ ട്രൈസണ്‍ സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ചാപ്റ്റര്‍ അംഗങ്ങളും സമൂഹത്തിലെ നാനാത്തുറകളിലെ പ്രമുഖരും പങ്കെടുത്തു. മുന്‍ ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. ക്വിക്ക് ഓഫ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്ത അദ്ദേഹം അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു. 

ഒക്ടോബര്‍ 5 മുതല്‍ 8 വരെ അറ്റ്ലാന്റയില്‍ നടക്കുന്ന അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സിനായുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ഐഎപിസി സ്ഥാപക ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജിന്‍സ്മോന്‍ പി. സക്കറിയ പറഞ്ഞു. ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ദീപികദിനപത്രത്തിന്റെ മുന്‍ എംഡിയുമായ സുനില്‍ ജോസഫ് കൂഴമ്പാല, അമേരിക്കയിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകനും പ്രൊഡ്യൂസറുമായ ഡോ. ബാബു തോമസ്, ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഇന്നസെന്റ് ഉലഹന്നാന്‍, ഐഎപിസി പിആര്‍ഒ ഫിലിപ്പ് മാരേട്ട്, ഐഎപിസിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോര്‍ജ് കൊട്ടാരം, ഐഎപിസി ഫിലാഡാല്‍ഫിയ ചാപ്റ്റര്‍ ട്രഷറര്‍ ജിനു ജോണ്‍ മാത്യു, ഇന്ത്യന്‍ കാത്തലിക് അസോസിയേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ചെറിയാന്‍ ചക്കാലപ്പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഐഎപിസിയുടെ ഇന്റര്‍നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സ് വന്‍വിജയമാക്കാന്‍ എല്ലാവരുടെയും പിന്തുണവേണമെന്നു ഐഎപിസി ദേശീയ ജനറല്‍ സെക്രട്ടറി അനില്‍ മാത്യു പറഞ്ഞു. സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി അരുണ്‍ ഹരി, പവര്‍വിഷന്‍ യൂണിടെക്ക് സ്ഥാപകന്‍ ബാബു തോമസ്, സജു ഫിലാഡാല്‍ഫിയ, ഷാജി എണ്ണശേരി, ബെന്‍സി ജോണി, സജി താമരംവേലി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐഎപിസി ദേശീയ സെക്രട്ടറി ബിജു ചാക്കോ നന്ദിപറഞ്ഞു. 

വാര്‍ത്ത അയച്ചത് : ജിന്‍സ്‌മോന്‍ പി സക്കറിയ