ഹൂസ്റ്റണ്‍: സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി 24, 25, 26 (ഞായര്‍,തിങ്കള്‍, ചൊവ്വ ) തീയതികളില്‍ (St.Mary's Malankara Orthodox Church 9915 Belknap Rd, Sugar Land, TX 77498) രാവിലെ ആറ് മണി മുതല്‍ ധ്യാനം നടത്തപ്പെടുന്നു.
സൗത്ത് വെസ്റ്റ് അമേരിക്കന്‍ സഹായ മെത്രോപൊലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഓര്‍ത്തോഡോക്‌സ് വൈദിക സെമിനാരി പ്രൊഫസര്‍ ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ഫാ. ജോസഫ് ശാമുവേല്‍ കറുകയില്‍ (തിരുവനന്തപുരം) എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
സുറിയാനി സഭകള്‍ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുക. ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി)770-310-9050
റിജോഷ് ജോണ്‍ (ട്രസ്റ്റി)832-600-3415
ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) 832-775-5366
വാര്‍ത്ത അയച്ചത്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം