വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ജോ ബൈഡന്‍ - കമലഹാരിസ് ടീം മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് ഡയറക്ടറായി നിയമിക്കുന്നതിന് നാമനിര്‍ദേശം ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ നീരാ ടണ്ടന്റെ കണ്‍ഫര്‍മേഷനെ യു.എസ്.സെനറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ജോ മാന്‍ചിന്‍ പരസ്യമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെ സെനറ്റ് കടമ്പ കടക്കുക എളുപ്പമല്ല എന്ന് മനസിലാക്കിയ ഡെമോക്രാറ്റിക് നേതാക്കള്‍ ഇവര്‍ക്കു പകരം ഷലാന്റായങ്ങിനെ അതേ സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യണമെന്ന ആവശ്യം ശക്തിപ്പെടുത്തി. 50-50 എന്ന തുല്യ ശക്തിയില്‍ ഇരുപാര്‍ട്ടികളും സെനറ്റില്‍ അണിനിരക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ എതിര്‍ത്താല്‍ കമലഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിനും നീരയെ വിജയിപ്പിക്കാനാവില്ല.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍