HEATHER Nauertവാഷിങ്ടണ്‍: യുണൈറ്റഡ് നാഷന്‍സ് യു.എസ്.അംബാസിഡറായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോക് വുമണ്‍ ഹെതര്‍ നവര്‍ട്ടിനെ നിയമിക്കണമെന്ന് ട്രംപുമായി ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു. 

ഇന്ത്യന്‍ വംശജ നിക്കി ഹെയ്‌ലി ഒഴിയുന്ന സ്ഥാനത്തേക്കാണ് ഹെതറിനെ നിയമിക്കുന്നത്. ഒക്ടോബറില്‍ രാജി പ്രഖ്യാപിച്ച നിക്കി ഡിസംബര്‍ അവസാനം വരെ തുടരണമെന്ന് ട്രംപ് അഭ്യര്‍ത്ഥിച്ചിരുന്നു. 

സ്റ്റേറ്റ് സെക്രട്ടറി മൈക്കിള്‍ പോംപിയോയുടെ വിശ്വാസം ആര്‍ജിക്കുവൈന്‍ കഴിഞ്ഞ ഹെതറിന് ഇവാങ്ക ട്രംപുമായി അടുത്തബന്ധമുണ്ട്.

1970 ജനുവരി 27 ന് ഇല്ലിനോയ്, റോക്ക് ഫോര്‍ഡിലാണ് ജനനം. മൗണ്ട് സെര്‍മണ്‍ സെമിനാരി, കൊളംബിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇവര്‍ സ്റ്റേറ്റ് ഫോര്‍ പബ്ലിക് ഡിപ്ലോമസി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍