ഡാലസ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍വര്‍ധനവ്.
2021 വര്‍ഷാരംഭത്തില്‍ 51.27 ഡോളറായിരുന്ന ക്രൂഡോയിലിന്റെ വില മാര്‍ച്ച് 4 ന് 66 ഡോളര്‍ എത്തിയതാണ് വില വര്‍ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഗ്യാസിന്റെ ഡിമാന്റ് വര്‍ധിച്ചതും, ഉല്പാദനം കുറഞ്ഞതും മറ്റൊരു കാരണമാണ്. അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന് ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തിനില്‍ക്കുന്നു.
ഡാലസ് ഫോര്‍ട്ട് വര്‍ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ധിക്കുകയാണ്. ഫെബ്രുവരി ആദ്യവാരം 2 ഡോളറിന് താഴെയായിരുന്ന ഒരു ഗ്യാലന് ഗ്യാസിന്റെ വില മാര്‍ച്ച് ആദ്യദിനങ്ങളില്‍ 2.51 ഡോളര്‍ വളരെ വര്‍ധിച്ചു. ഇതു സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത്. ക്രൂഡോയിലിന്റെ വില വര്‍ദ്ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസ് വില വര്‍ധിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.
അമേരിക്കയില്‍ ഗ്യാസ് ഉല്പാദിപ്പിക്കുന്ന ടെക്സാസ് സംസ്ഥാനത്ത് പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടികഴിയുന്ന അമേരിക്കന്‍ ജനതക്ക് ഗ്യാസ് വില വര്‍ധിച്ചത് മറ്റൊരു തിരിച്ചിടയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗ്യാസിന്റെ ഉപയോഗം ഇതനുസരിച്ച് വര്‍ധിച്ചത് സാധാരണക്കാരന്റെ സാമ്പത്തിക ഭാരവും വര്‍ധിപ്പിച്ചിരിക്കുകയാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്