ഇര്‍വിംഗ് (ഡാലസ്): മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സസസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. ഇര്‍വിംഗ് ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി 'ഗാന്ധിപീസ് വാക്കും' സംഘടിപ്പിച്ചിരുന്നു. ഡാലസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ലെക്സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഇര്‍വിംഗ് സിറ്റി പ്രൊടേം മേയര്‍ അലന്‍ മേഗര്‍, ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ആര്‍.ഡി. ജോഷി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. എം.ജി.എം.എന്‍.ടി. ഡയറക്ടര്‍ അതിഥികളെ സ്വാഗതം ചെയ്തു. ഒക്ടോബര്‍ 2 ഇന്റര്‍നാഷണല്‍ ഡെ ഓഫ് നോണ്‍ വയലന്‍സായി യുണൈറ്റഡ് നാഷന്‍ പ്രഖ്യാപിച്ച വിവരം ഡയറക്ടര്‍ ശബ്നം അറിയിച്ചതു സദസ്യര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. ഇത്തരം ഒരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതില്‍ പ്രോടേം മേയര്‍ സന്തോഷം അറിയിച്ചു. പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ സംസാരിച്ചു. സമാധാനത്തിന്റെ സന്ദേശവാഹകരായ 12 പ്രാവുകളെ അന്തരീക്ഷത്തിലേക്ക് പറത്തിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

വാര്‍ത്ത അയച്ചത് : പി.പി. ചെറിയാന്‍