കാനഡ. ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പുതുവസര പ്രഭാതത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. തന്ത്രി ദിവാകരന്‍ നമ്പൂതിരി, മനോജ് തിരുമേനി, ശ്രീജിത്ത് സുന്ദര്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി. ഈ വര്‍ഷം വിപുലമായ പൂജാചടങ്ങുകളും വിഷേശദിവസങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികള്‍ക്കും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് മാനേജര്‍ അപ്പുക്കുട്ടന്‍ നായര്‍ അറിയിച്ചു.