Former Vice President Walter Mondale dies at 93മിനിയാപോളിസ്: അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റുമായിരുന്ന വാള്‍ട്ടര്‍ മൊണ്ടേല്‍ (93) അന്തരിച്ചു. മിനിയാപോളിസിലുള്ള ഭവനത്തില്‍വെച്ചാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

2014 മുതല്‍ ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. 1971 മുതല്‍ 1981 വരെ ജിമ്മി കാര്‍ട്ടറിന്റെ വൈസ് പ്രസിഡന്റായിരുന്നു.

1984 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചുവെങ്കിലും റൊണാള്‍ഡ് റീഗനോടു പരാജയപ്പെട്ടു. 

പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ വൈസ് പ്രസിഡന്റായി ന്യൂയോര്‍ക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ജെറാള്‍ഡിന്‍ ഫറേറൊയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു ചരിത്രം തിരുത്തിയെഴുതിയ വ്യക്തിയെന്ന ബഹുമതിയും വാള്‍ട്ടറിനു ലഭിച്ചു.

1951 ല്‍ മിനിസോട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷം കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 1960 ല്‍ മിനിസോട്ട അറ്റോര്‍ണി ജനറല്‍ പദവിയും വാള്‍ട്ടറിന് ലഭിച്ചു.

അമേരിക്ക കണ്ട ഏറ്റവും പ്രഗത്ഭനായ വൈസ് പ്രസിഡന്റായിരുന്നു വാള്‍ട്ടറെന്ന ജിമ്മി കാര്‍ട്ടര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍