Jocelyn Whiteഡാലസ്: നോര്‍ത്ത് ടെക്‌സാസിലെ ആദ്യ വനിതാ വെതര്‍ കാസ്റ്റര്‍, നാലു പതിറ്റാണ്ടിലധികം ഡാലസിലെ മാധ്യമപ്രവര്‍ത്തക എന്നീ നിലകളില്‍ മാധ്യമരംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ വൈറ്റ് (68) അന്തരിച്ചു.

1953 മാര്‍ച്ച് 9 ന് ഡാലസിലായിരുന്നു ജനനം. അര്‍ക്കന്‍സാസില്‍ നിന്നും ആര്‍ട്‌സ്, ജേര്‍ണലിസം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടി.

പ്രാദേശിക തലത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് ലിന്‍ നിരവധി ചാരിറ്റി സംഘടനകളില്‍ വളണ്ടിയറായും പ്രവര്‍ത്തിച്ചിരുന്നു.

ചാനല്‍ ഫോറില്‍ ആദ്യ വനിതാ ടി.വി.റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

ജോസ് ലിന്‍ വീക്കന്റ്, ടെക്‌സാസ് കണ്‍ട്രി നൈറ്റ്‌സ്, ഹോട്ട് ഓണ്‍ ഹോം തുടങ്ങിയ ടി.വി.ഷോകളും നിര്‍മ്മിച്ചിട്ടുണ്ട്.

വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും ഇവര്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു.

എ.ബി.സി. റേഡിയോ നെറ്റ് വര്‍ക്ക്, ഡി.എഫ്.ഡബ്ല്യു, സിബിസി എന്നിവയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അമ്മ ജോയ്‌സ് വൈറ്റ്, ഭര്‍ത്താവ് കിം സീല്‍ (ഡാലസ്), മകന്‍ ബ്രാഡ് സീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കുടുംബം.

മെമ്മോറിയല്‍ സര്‍വീസ് പിന്നീട് നടക്കും. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍