ഡാലസ്: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ് പ്രൊവിന്‍സ് ഫുഡ് ഡ്രൈവ് സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി പ്രോവിന്‍സിന്റെ നേതൃത്വത്തില്‍ കാന്‍ഫുഡ് ഉള്‍പ്പെടുയുള്ള ഭക്ഷ്യ വസ്തുക്കള്‍ സമാഹരിച്ചു ഗുഡ് സമരിറ്റന്‍ ഓഫ് ഗാര്‍ലന്‍ഡ്, ഫുഡ് ബാങ്കിനു കൈമാറി.

സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊവിന്‍സ് പ്രസിഡന്റ് ഡോ.ഷിബു സാമുവല്‍, ഏമി തോമസ് (സെക്രട്ടറി), തോമസ് ചെല്ലാത്ത് (അമേരിക്കന്‍ റീജണല്‍ ട്രഷറര്‍), ജോസഫ് ഓലിക്കന്‍ (വൈസ് പ്രസിഡന്റ്) എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍