ആതുരസേവന രംഗത്തെ  അനിവാര്യ ഘടകമായ നഴ്‌സുമാരെ ഏകോപിപ്പിക്കുന്നതിനും, ആവശ്യമായ സഹായങ്ങളും അറിവും ഊര്‍ജവും നല്‍കി, ആതുര സേവന രംഗത്തെ മാലാഖമാരോടൊപ്പം കൈകോര്‍ക്കാന്‍,  ഫോമയുടെ നേതൃത്വത്തില്‍ ഡോ, മിനി എലിസബത്ത് മാത്യു ചെയര്‍ പേഴ്സണായും,  ഡോ. റോസ്‌മേരി കോലെന്‍ചേരി വൈസ് ചെയര്‍ പേഴ്സണായും, എലിസബത്ത് സുനില്‍ സാം സെക്രട്ടറിയായും,  ഡോ. ഷൈല റോഷിന്‍ ജോയിന്റ് സെക്രട്ടറിയായും ഫോമാ  നഴ്സിംഗ് സമിതിക്ക് രൂപം നല്‍കി.ആദ്യമായാണു  അമേരിക്കന്‍ മലയാളി നഴ്‌സുമാരെ ഏകോപിപ്പിക്കുന്ന ഒരു സമിതിക്ക്  ഒരു മലയാളി സംഘടന, രൂപം നല്‍കുന്നത്.

ആതുരസേവനരംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുക, പരിശീലന കളരി സംഘടിപ്പിക്കുക, വിവിധ മേഖലകളിലെ തൊഴില്‍ സംബന്ധമായ അറിയിപ്പുകളും, ആവശ്യമായ തൊഴില്‍ സഹായങ്ങളും നല്‍കുക, ആരോഗ്യ രംഗത്തെ മാറ്റങ്ങളെ ബോധ്യപ്പെടുത്തുക, സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുക തുടങ്ങി നിരവധി പരിപാടികളാണ്  മലയാളി നഴ്‌സിങ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഫോമയുടെ ട്രഷറര്‍ തോമസ് ടി ഉമ്മന്റെ മേല്‍നോട്ടത്തിലാണ്  മലയാളി നഴ്‌സിങ് സമിതി രൂപീകൃതമായിട്ടുള്ളത്. ഫോമാ  ദേശീയസമിതി അംഗമായ ബിജു ആന്റണിയാണ് നഴ്‌സിംഗ് ഫോറത്തിന്റെ  കോഡിനേറ്റര്‍.

ആതുര സേവന  രംഗത്തെ മാലാഖമാര്‍ക്ക് കരുത്തും ഊര്‍ജ്ജവും, പകരാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ഫോമാ നഴ്സിങ് ഫോറത്തിന്റെ ഭാരവാഹികള്‍ക്ക്   കഴിയട്ടെയെന്നും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍