ഫോമ വിമന്‍സ് ഫോറത്തിന്റെ മയൂഖം 2021 മെട്രോ മേഖല മത്സരത്തില്‍ പ്രിയങ്ക തോമസ് ഒന്നാം സ്ഥാനവും, ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി ഹിമ ഗിരീഷും, സെക്കന്റ് റണ്ണര്‍ അപ്പ് ആയി റിന്‍സി രാജനും തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക തോമസിനെ നാസ്സ കൗണ്ടി ഓഫീസര്‍ രാഗിണി ശ്രീവാസ്തവയും, ഹിമ ഗിരീഷിനെ ലാലി കളപ്പുരക്കലും, റിന്‍സി രാജനെ ജൂലി ബിനോയിയും കിരീടം അണിയിച്ചു. ന്യൂയോര്‍ക്കില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ആര്‍.വി.പി ബിനോയ് തോമസ്, ദേശീയ സമിതി അംഗങ്ങളായ ജെയിംസ് മാത്യു, ഡിന്‍സില്‍ ജോര്‍ജ്, നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, ഫോമാ നാഷണല്‍, മെട്രോ റീജിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. മെട്രോ റീജിയന്‍ വിമന്‍സ് ഫോറം ചെയര്‍പേഴസ്ണ്‍ മിനോസ് എബ്രഹാമാണ് പരിപാടികള്‍ ഏകോപിച്ചത്. പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സഹകരിച്ച എല്ലാ മെട്രോ റീജിയണിലെ എല്ലാ അംഗസംഘടനയിലെ അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കും ആര്‍.വി.പി. ബിനോയി തോമസ് നന്ദി രേഖപ്പെടുത്തി.ഫോമയുടെ വനിതാ ഫോറത്തിന്റെ കീഴില്‍ വിദ്യാര്‍ഥിനികള്‍ക്ക് പഠന സഹായത്തിനായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് മയൂഖം വേഷവിധാന മത്സരം അമേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടക്കുന്നത്. മയൂഖത്തിന്റെ പ്രാരംഭ മത്സരങ്ങള്‍ 2021 മാര്‍ച്ചില്‍ ചലച്ചിത്ര താരം പ്രയാഗ മാര്‍ട്ടിനാണ് ഉദ്ഘാടനം ചെയ്തത്. മേഖല തലത്തില്‍ നടന്ന മത്സരങ്ങളില്‍ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച വിജയികള്‍ സെമി-ഫൈനല്‍ മത്സരത്തില്‍ മാറ്റുരക്കും. മേഖല മത്സരത്തില്‍ വിജയിക്കുന്നവര്‍ അവസാനഘട്ട പോരാട്ടത്തില്‍ പങ്കെടുക്കും.