റാന്നി താലൂക്കില്‍പെട്ട നാറാണംമൂഴി പഞ്ചായത്തിലെ എട്ടു സ്‌കൂളുകള്‍ക്ക്  ഫോമായുടെ വകയായി തെര്‍മീറ്ററുകള്‍ സംഭാവന ചെയ്തു. പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫോമയ്ക്ക് വേണ്ടി  മുന്‍ റാന്നി എം.എല്‍.എ രാജു എബ്രഹാം ഫോമാ ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവിലിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  രാജന്‍ നീറംപ്ലാക്കലിന്   കൈമാറി., പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി സൈമണ്‍ വര്‍ഗീസ് തുടങ്ങിയവര്‍  ചടങ്ങില്‍ സംബന്ധിച്ചു.

തെര്‍മോമീറ്ററുകള്‍ സംഭാവന ചെയ്ത സുമനസുകള്‍ക്ക് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.