യോങ്കേഴ്സില്‍ വെച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫോമയുടെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ നോര്‍ത്ത് ഹംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌റും ഫോമാ നാഷണല്‍ കമ്മിറ്റി മെംബറുമായ ഡിന്‍സില്‍ ജോര്‍ജ്ജ് ഫോമാ ഹെല്പിങ് ഹാന്‍ഡിലേക്ക് അഞ്ഞൂറ് ഡോളര്‍ സംഭാവന ചെയ്തു. ഫോമയ്ക്ക് വേണ്ടി, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, നോര്‍ത്ത് ഹംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, മെട്രോ റീജിയന്‍ ബിനോയ് തോമസ്, മെട്രോ റീജിയനില്‍ നിന്നുള്ള ദേശീയ സമിതി അംഗം ജെയിംസ് മാത്യുസ്, ഫോമാ മുന്‍ ട്രഷറര്‍ ഷിനു ജോസഫ് എന്നവരുടെ സാന്നിധ്യത്തില്‍ ചെക്ക് ഏറ്റുവാങ്ങി. ഫോമയുടെ അംഗ സംഘടനകള്‍ കാരുണ്യ സേവനത്തിന്റെ ഭാഗമാകാനും, സംഭാവനകള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നതും സന്തോഷവും അഭിമാനവും നല്‍കുന്നുവെന്ന് പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍