കലാ കായിക രംഗത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് വിവിധ കായിക മത്സരങ്ങളുടെ ഭാഗമെന്നോണം മലയാളി ഗോള്‍ഫ് പ്രേമികളെ അണിനിരത്തി ഫോമയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനു രജിസ്റ്റര്‍ ചെയ്യാനുള്ള സമയം സെപ്റ്റംബര്‍ മുപ്പതിന് അവസാനിക്കും.

അമേരിക്കന്‍ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ആദ്യമായാണ് ഒരു ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. വളരെ ആവേശകരമായ പ്രതികരണമാണ് കായിക പ്രേമികളില്‍ നിന്നുണ്ടായിട്ടുള്ളത്. സാമൂഹ്യ സേവന പദ്ധതികളോടൊപ്പം, കല-കായിക മത്സരങ്ങളിലെ യുവതീ-യുവാക്കളെയും സംഘടനയുടെ ഭാഗമാക്കുവാനും ഫോമാ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങളും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.

എവര്‍ റോളിംഗ് ട്രോഫിക്കായുള്ള മത്സരങ്ങള്‍ 2021 ഒക്ടോബര്‍ 9 ന് ന്യൂജേഴ്സിയില്‍ ഹാംബര്‍ഗിലുള്ള ക്രിസ്റ്റല്‍ സ്പ്രിംഗ്‌സ് ഗോള്‍ഫ് റിസോര്‍ട്ടില്‍ വെച്ച് നടക്കും.ഫോമാ ഗോള്‍ഫ് ടൂര്‍ണമെന്റിന് ഫോമാ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ എല്ലാ വിജയാശംസകളും നേര്‍ന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

മാത്യു ജോഷ്വ - 6462616314
ഇമ്മാനുവല്‍ കൊളാടി - 5854558562 
ജോസ് കുന്നേല്‍ - 2156818679 
അനു സ്‌കറിയ - 2674962423
പ്രകാശ് ജോസഫ് - 6789009907