സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരത്തിനര്‍ഹയായ സിനിമാ സീരിയല്‍ താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി നായരെ ഫോമാ ദേശീയ നിര്‍വ്വാഹക സമിതി അനുമോദിച്ചു. സാമൂഹ്യ സേവനത്തിന്റെ പാതയില്‍ പുതിയ കര്‍മ്മ മണ്ഡലങ്ങളില്‍ പ്രവര്‍ത്തന നിരതയാകാന്‍ ഈ പുരസ്‌കാരം സീമയെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി തീര്‍ക്കട്ടെയെന്നു ഫോമാ നിര്‍വ്വാഹക സമിതി ആശംസിച്ചു. ഫോമായുടെ കേരളത്തിലെ കാരുണ്യ പദ്ധതികളില്‍ അര്‍ഹരായ രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ സീമാ ജി നായര്‍ പ്രവര്‍ത്തിച്ചിരുന്നു.