ഫോമയുടെ സൗത്ത് ഈസ്റ്റ് മേഖലാ സമ്മേളനം ഓഗസ്റ്റ് 7 ന് ടെന്നീസിയിലെ റോക്ക്വേയില്‍ വെച്ച് നടക്കും. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ നെപ്പോളിയന്‍ ദുരൈസാമി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN), ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA), അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ (AMMA), അഗസ്റ്റ മലയാളി അസോസിയേഷന്‍ (AMA), മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (MASC), എന്നീ മലയാളി സംഘടനകളിലെ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

കോവിഡ് കാല ലോക് ഡൗണിന് ശേഷം ആദ്യമായാണ് സൗത്ത്ഈസ്റ്റ് മേഖലയില്‍ പരസ്പരം കാണുന്നതിനും, ഭാവി കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി മേഖലാ സമ്മേളനം കൂട്ടുന്നത്. ഫോമയുടെ സൗത്ത് ഈസ്റ്റ് മേഖലയില്‍ നടത്തേണ്ട, ജനസേവന പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയും കൂടുതല്‍ ജന പങ്കാളിത്തത്തോടെ പുതിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമെന്ന് ആര്‍.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍ എന്നിവര്‍ അറിയിച്ചു.

സമ്മേളനത്തില്‍ എല്ലാ അംഗസംഘടനകളുടെ അംഗംങ്ങളും പ്രവര്‍ത്തകരും, പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN) പ്രസിഡന്റ് അശോകന്‍ വട്ടക്കാട്ടില്‍, ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA), പ്രസിഡന്റ് തോമസ് കെ.ഈപ്പന്‍, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍ (AMMA), പ്രസിഡന്റ് ഡൊമിനിക് ചക്കോനാല്‍, അഗസ്റ്റ മലയാളി അസോസിയേഷന്‍ (AMA) പ്രസിഡന്റ് ജിമ്മി ജോര്‍ജ്ജ്, മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (MASC) സ്റ്റീഫന്‍ ഫിലിപ്പോസ്, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയര്‍മാന്‍ സാം ആന്റോ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ആര്‍.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആര്‍.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം, പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി.ഉണ്ണികൃഷ്ണന്‍