ഫോമാ മിഡ് അറ്റ്‌ലാന്റിക് മേഖല സമ്മേളനം പ്രതിനിധികളുടെ എണ്ണം കൊണ്ടും പരിപാടികളുടെ വ്യത്യസ്തത കൊണ്ടും ഗംഭീരമായി. ജൂലായ് 18 ന് ന്യൂജേഴ്സി എഡിസണില്‍ വച്ച് നടന്ന സമ്മേളത്തില്‍ ഫോമയുടെ ദേശീയ പ്രതിനിധികളും, മേഖല കമ്മിറ്റികളുടെ ഭാരവാഹികളും പ്രവര്‍ത്തകരും, അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.

മേഖല വൈസ് പ്രസിഡന്റ് ബൈജു വര്ഗീസ് പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. ഫോമാ മേഖല കമ്മിറ്റി തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പരിപാടികളുടെ ഭാവി നടത്തിപ്പുകളെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്തു. ഭാവി പ്രവര്‍ത്തന പരിപാടികളും, മേഖല വാണിജ്യ സമിതിയുടെ വരും കാല ലക്ഷ്യങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു. കൂടുതല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഫോമാ ദേശീയ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ദേശീയ സമിതി അംഗങ്ങളായ അനു സ്‌കറിയ, മനോജ് വര്‍ഗീസ്, കുരുവിള ജെയിംസ്, ഉപദേശക സമിതി ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, ജുഡീഷ്യറി വൈസ് ചെയര്‍മാന്‍ യോഹന്നാന്‍ ശങ്കരത്തില്‍, ഫോമാ പി.ആര്‍.ഒ സലിം അയിഷ, മിഡ് അറ്റ്‌ലാന്റിക് കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബോബി കുര്യാക്കോസ് മുന്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ് ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലാലി കളപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു. 

ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ RVP ബിനോയ് തോമസ്, എമ്പയര്‍ റീജിയന്‍ ദേശീയ സമിതി അംഗം ജോസ് മലയില്‍, സണ്ണി കല്ലൂപ്പാറ, ക്യാപിറ്റല്‍ റീജിയണല്‍ RVP തോമസ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വലിയ വിഭാഗം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ ആദ്യന്തം പങ്കെടുത്തു.

മേഖല സാംസ്‌കാരിക വിഭാഗം കോഓര്‍ഡിനേറ്റര്‍ ശ്രീദേവി അജിത്കുമാര്‍, സെക്രട്ടറി ഡോ.ജെയ്മോള്‍ ശ്രീധര്‍, എന്നിവരുടെ നേതൃത്വത്തില്‍ കലാപരിപാടികളും, നൃത്ത നൃത്യങ്ങളും അരങ്ങേറി. അപ്പുവിന്റെ സത്യാന്വേഷണങ്ങള്‍ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ റിഥുന്‍ ഗുജ്ജയുടെ ശാസ്ത്രീയ നൃത്തം വ്യത്യസ്തമായ ഒരു കലാവിരുന്നായി. മാലിനി നായരുടെ നേതൃത്വത്തില്‍ സൗപര്‍ണിക ഡാന്‍സ് അക്കാദമി വിവിധ വിഷയങ്ങളെ അധികരിച്ചു നാട്യ കലാരൂപങ്ങളും നൃത്തങ്ങളും അവതരിപ്പിച്ചു. ജിത്തു ജോബ് കൊട്ടാരക്കര (ട്രൈസ്റ്റേറ്റ് ഡാന്‍സ് കമ്പനി) ഡാന്‍സ് ഫ്‌ലോര്‍ വര്‍ണാഭമാക്കി. ജെംസണ്‍ കുര്യാക്കോസ്, ശ്രീദേവി അജിത്കുമാര്‍, റോഷന്‍ മാമ്മന്‍, ഗൗരി ഗിരീഷ്, സന്തോഷ് ഫിലിപ്പ് തുടങ്ങിയവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

വാഷിംഗ്ടണ്‍ ഡിസി, ഫിലാഡല്‍ഫിയ, ഡെലവയര്‍, ന്യൂജേഴ്സി, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ വിവിധ മലയാള അസോസിയേഷനുകളുടെ ഭാരവാഹികളും, പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ അസോസിയഷനുകളെ പ്രതിനിധീകരിച്ചു പ്രസിഡന്റുമാരായ ജോണ്‍ ജോര്‍ജ് (കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (KANJ ), ജോജോ കോട്ടൂര്‍ (കേരള ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക-KALAA), ജിയോ ജോസഫ് (കേരള സമാജം ഓഫ് ന്യൂ ജേഴ്സി KSNJ), ശാലു പുന്നൂസ് (മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ (MAP), പോള്‍ മത്തായി -(സൗത്ത് ജേഴ്സി മലയാളി അസോസിയേഷന്‍), അജിത് ചാണ്ടി -(ഡെലവയര്‍ മലയാളി അസോസിയേഷന്‍, DELMA)  എന്നിവരും മേഖല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. 

ഐപിഎന്‍സിഎ ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, രാജു പള്ളത്ത് (ASIANET), ജോസഫ് ഇടിക്കുള (ഫ്‌ളവേഴ്‌സ് ടിവി റീജിയണല്‍ ചെയര്‍മാന്‍) എന്നിവരും പങ്കെടുത്തു. വിവിധ ഫോറങ്ങളുടെ മേഖല ഉദ്ഘാടനവും നടന്നു. വിവിധ ഫോറങ്ങളുടെ പ്രതിനിധികളായ - വിമന്‍സ് ഫോറം - ദീപ്തി നായരെ പ്രധിനിധീകരിച്ചു സെക്രട്ടറി സിമി സൈമണ്‍, ജെയിംസ് ജോര്‍ജ്ജ് (ബിസിനസ് ഫോറം), ലിജോ ജോര്‍ജ് (ഹെല്‍പ്പിങ് ഹാന്‍ഡ്സ്), കുരുവിള ജെയിംസ് (യൂത്ത് ഫോറം) എന്നിവര്‍ ഫോറം ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി.

ഫോമാ മിഡ് അറ്റ്‌ലാന്റിക് മേഖല സമ്മേളനം പങ്കാളിത്തം കൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും ഗംഭീരമാക്കിയ എല്ലാ പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഡോ.ജെയ്മോള്‍ ശ്രീധര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്നും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്നും റീജിയണല്‍ വൈസ് പ്രസിഡന്റ് ബൈജു വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. 

വാര്‍ത്തയും ഫോട്ടോയും : ടി. ഉണ്ണികൃഷ്ണന്‍