ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവന്‍ രക്ഷാഉപകരണങ്ങള്‍ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലക്ക് കേരളാ അസോസിയഷന്‍ ഓഫ് വാഷിങ്ടണ്‍ ഫോമാ വഴി നല്‍കിയ വെന്റിലേറ്ററും പള്‍സ് ഓക്‌സിമീറ്ററുകളും മന്ത്രി ആന്റണി രാജുവിന് കൈമാറി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പത്മകുമാര്‍ സന്നിഹിതനായിരുന്നു. കേരളാ അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ ആണ് വെന്റിലേറ്ററുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത്, കൊല്ലം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകളും കേരളാ അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. നേരത്തെ മുകേഷ് എം.എല്‍.എ കൊല്ലം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകള്‍ ഏറ്റുവാങ്ങിയിരുന്നു.

രണ്ടാം ഘട്ടമായി കൂടുതല്‍ ജീവന്‍ രക്ഷാസാമഗ്രികള്‍ ആഡ്രയുമായി കൈകോര്‍ത്ത് കേരളത്തിലേക്ക് അയച്ചിട്ടുണ്ട് മൂന്നാം ഘട്ടമായി കൂടുതല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്കായി മൊബൈല്‍ ഫോണുകളും, ടാബ്ലറ്റുകളും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

ഫോമയുടെ ജീവന്‍ കാരുണ്യ പ്രവര്‍ത്തികളില്‍ ഫോമയോടൊപ്പം സഹകരിക്കുന്ന എല്ലാവര്‍ക്കും ഫോമാ നിര്‍വാഹക സമിതി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.