ഫോമയുടെ സംസ്‌കാരിക സമിതിയുടെ പുതിയ ഭാരവാഹികളായി പൗലോസ് കുയിലാടന്‍ (ചെയര്‍മാന്‍), ബിജു തുരുത്തുമാലില്‍ (വൈസ് ചെയര്‍മാന്‍), അച്ചന്‍കുഞ്ഞ് മാത്യു (സെക്രട്ടറി), ജില്‍സി ഡിന്‍സ് (ജോയിന്റ് സെക്രട്ടറി), ഹരികുമാര്‍ രാജന്‍ (സമിതിയംഗം), നിതിന്‍ എഡ്മണ്ടന്‍ (സമിതിയംഗം) എന്നിവരെ തിരഞ്ഞെടുത്തു. ഫോമാ ദേശീയ സമിതി അംഗം സണ്ണി കല്ലൂപ്പാറയാണ് കോര്‍ഡിനേറ്റര്‍.

ഫോമയുടെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകരിലേക്ക് എത്തിക്കാനും, കലാ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി സഹായങ്ങള്‍ എത്തിക്കാനും ഫോമയുടെ യശസ്സുയര്‍ത്തിപ്പിടിക്കാനും പുതിയ സാംസ്‌കാരിക സമിതിക്ക് കഴിയട്ടെ എന്ന് ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.