'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കുന്നതിനായുള്ള ഫോമയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയായി സൈമണ്‍ കോട്ടൂര്‍ എണ്ണായിരം ഡോളര്‍ സംഭാവന ചെയ്തു.  അരിസോണയിലെ സണ്‍ഷൈന്‍ റെസിഡന്‍ഷ്യല്‍ ഹോമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും ഉടമസ്ഥനുമാണ് സൈമണ്‍ കോട്ടൂര്‍.

1999 ല്‍ ചൈല്‍ഡ് പ്രൊട്ടക്റ്റീവ് സര്‍വീസിന്റെ എക്‌സപ്ഷണല്‍ സര്‍വീസ് അവാര്‍ഡും, 2013 ല്‍ ഡിഫന്‍സ് സെക്രട്ടറിയുടെ പാട്രിയോട്ടിക് എംപ്ലോയര്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള സൈമണ്‍ കോട്ടൂര്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

ഫോമയുടെ ജനസേവന പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികളുടെ ഇടയില്‍ പ്രശംസനീയമാണെന്നും ഫോമയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സൈമണ്‍ കോട്ടൂര്‍ അറിയിച്ചു.

ഫോമയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ അയക്കാനുള്ള രണ്ടാം ഘട്ട ശ്രമങ്ങള്‍ പുരോഗമിക്കുകയാണ് .കൂടുതല്‍ പേര്‍ വെന്റിലേറ്ററുകളും, മറ്റു അനുബന്ധ ജീവന്‍ രക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂണ്‍ 30 നകം ആവശ്യമായത്ര ഉപകരണങ്ങള്‍ നാട്ടില്‍ ആവശ്യമായവര്‍ക്കെത്തിക്കാനുള്ള ശ്രമങ്ങളാണ് ഫോമാ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഫോമയുടെ പ്രവര്‍ത്തങ്ങളോട് സഹകരിച്ച സൈമണ്‍ കോട്ടൂരിനും, മറ്റുള്ളവരോടും ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ നന്ദി അറിയിച്ചു.