'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' പദ്ധതിയുടെ ഭാഗമായി ഫോമ സംഭാവന ചെയ്യുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ആറായിരം ഡോളര്‍ സംഭാവന ചെയ്യും.

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാവാനും, കേരളത്തെ കോവിഡ് മുക്തമാക്കാനുള്ള യത്‌നത്തില്‍ പങ്കു ചേരാനും ഡിട്രോയിറ്റ് മലയാളി അസോസിയേഷനു അഭിമാനമുണ്ട്. ഡിട്രോയിറ്റ് മലയാളി അസോസിയേഷനു സംഭാവനകള്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് നോബിള്‍ തോമസ്, സെക്രട്ടറി റോജന്‍ തോമസ് ട്രഷറര്‍ സഞ്ജു കൊയ്തതാര, വൈസ് പ്രസിഡന്റ് ബിജു ജോസഫ്, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ നായര്‍, ജോയിന്റ് ട്രഷറര്‍ മധു നായര്‍ എന്നിവര്‍ അറിയിച്ചു.

ഫോമായുടെ നാഷണല്‍ കമ്മിറ്റി മെംബര്‍ സൈജന്‍ കണിയോടിക്കല്‍, ഫോമാ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാത്യൂസ് ചെരുവില്‍ തുടങ്ങിയവരും ഡിഎംഎയുടെ ഭാഗമാണ്.