'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' പദ്ധതിയുടെ ഭാഗമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയുടെ ജീവന്‍ രക്ഷാശ്രമങ്ങള്‍ക്ക് കരൂത്ത് പകര്‍ന്ന്, ഫോമയുടെ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ സംഭാവന ചെയ്യും. മിസോറി, ഇന്ത്യാന, ഇല്ലിനോയി, ഒഹായോ, കെന്റക്കി, അയോവ എന്നീ സംസ്ഥാനങ്ങളിലെ അംഗസംഘടനകളാണ് സെന്‍ട്രല്‍ റീജിയനിന്റെ ഭാഗമായി ധനസമാഹാരണം നടത്തുന്നത്.

ഈ സംരഭത്തില്‍ പങ്കാളിയായി സംഭാവനകള്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നു സെന്‍ട്രല്‍ റീജിയന്‍ ആര്‍.വി.പി. ജോണ്‍ പാട്ടപതി, ഫോമാ ദേശീയ സമിതിയംഗങ്ങളായ ആന്റോ കവലക്കല്‍, ജോണ്‍സണ്‍ കണ്ണുക്കാടന്‍ എന്നിവര്‍ അറിയിച്ചു.