'ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ' പദ്ധതിയുടെ ഭാഗമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയുടെ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ക്ക് കരൂത്ത് പകര്‍ന്ന്, കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും. സംഘടന പദ്ധതിയുടെ ഭാഗമായി പതിനായിരം ഡോളര്‍ സംഭാവന നല്‍കിയതിനു പുറമെയാണ് രണ്ടു വെന്റിലേറ്ററുകള്‍ കൂടി സംഭാവന ചെയ്യുന്നത്.

പിറന്ന നാടിനെയും സഹോദരങ്ങളെയും മഹാമാരിയില്‍ നിന്നും രക്ഷിക്കുകയെന്നത് ഓരോ മലയാളിയുടെയും കര്‍ത്തവ്യമാണെന്നും, ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളിയാകുന്നതില്‍ കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണിലെ ഓരോ മലയാളിയും അഭിമാനിക്കുന്നുവെന്നും, സംഭാവനകള്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് മാഞ്ഞാലി, സെക്രട്ടറി രാഹുല്‍ നായര്‍, ട്രഷറര്‍ ജോജി ജോസഫ്, വൈസ് പ്രസിഡന്റ് വിജയ് നാരായണ്‍, ജോയിന്റ് സെക്രട്ടറി രോഹിത് രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി സിജോ തോമസ്, എന്നിവര്‍ അറിയിച്ചു. ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ബിനു സുരേന്ദ്രനാഥ് ഈ ക്യാമ്പയിനിങിനു നേതൃത്വം കൊടുത്തു. അമേരിക്കന്‍ മലയാളി അംഗസംഘടനകളില്‍ കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ചാരിറ്റി ഫണ്ട് സംഘടിപ്പിക്കാന്‍ കെ.എ.ഡബ്ല്യുവിനു സാധിച്ചത് അഭിനന്ദനീയമാണ്. മുഴുവന്‍ ധനസഹായവും ഫോമാ വഴി കേരളത്തിലേക്ക് എത്തിക്കുവാനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു.