അശരണരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം പകരാനുമായി ജീവിതം ഉഴിഞ്ഞുവച്ച ശ്രേഷ്ഠ പുരോഹിതനായ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ എല്ലാ മലയാളികളോടോപ്പവും, വിശ്വാസ സമൂഹത്തോടൊപ്പവും ഫോമയും പങ്കു ചേരുന്നു. തിരുമേനിയെ അനുസ്മരിക്കുന്നതിനും അനുശോചനം രേഖപ്പെടുത്താനും ഫോമയുടെ നേതൃത്വത്തില്‍ മെയ് 11 ചൊവ്വാഴ്ച ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകീട്ട് 8 മണിക്ക് അനുസ്മരണ സമ്മേളനം നടക്കും. അനുസ്മരണ യോഗത്തില്‍ സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും, വിവിധ മത മേലധ്യക്ഷന്മാരും അഭിവന്ദ്യരുമായ സിറിയക് ഓര്‍ത്തഡോക്‌സ് മെത്രോപ്പൊലീത്ത അയൂബ് മാര്‍ സില്‍വാനിയോസ്, റൈറ്റ് റെവറന്റ് ഡോക്ടര്‍ ഐസക് മാര്‍ ഫിലോക്സിനോസ്, ഓക്‌സിലിയറി ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്, സക്കറിയ മാര്‍ നിക്കോളോവാസ് മെത്രോപ്പോലീത്ത എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ച് പ്രഭാഷണം നടത്തും.

മുന്‍ രാജ്യസഭാംഗവും, എംഎല്‍എയും, പത്രപ്രവര്‍ത്തകനുമായ പി രാജീവ് എംഎല്‍എ, സിനിമാ സംവിധായകന്‍ ബ്ലെസി, വര്ഗീസ് മാമ്മന്‍ തുടങ്ങിയവര്‍ കേരളത്തില്‍ നിന്നും സംസാരിക്കും.

എകെഎംജി പ്രസിഡന്റ് ഡോ.സുബ്രഹ്മണ്യ ഭട്ട്, നൈന പ്രസിഡന്റ് ഡോ.ആഗ്‌നസ് തേര്‍ഡി, കെ.എച്ച്.എന്‍.എ പ്രസിഡന്റ് സതീശന്‍ അമ്പാടി, നന്മ പ്രസിഡന്റ് ഫിറോസ് മുസ്തഫ തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കും.

എല്ലാ നല്ലവരായ മലയാളികളും, അനുസ്മരണ സമ്മേളനത്തില്‍ സൂം ഐ.ഡി. 958 0353 7253 എന്ന ലിങ്കു വഴി പങ്കെടുക്കണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍