കാരുണ്യത്തിന്റെയും, ജനസേവനത്തിന്റെയും മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള, ഉയര്‍ത്തിപ്പിടിക്കുന്ന ഫോമയും, ആതുര സേവന രംഗത്ത് മഹത്തായ മാതൃകകള്‍ സൃഷ്ടിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനും, കൈകോര്‍ത്ത് കേരളത്തിലെയും, മറ്റിതര സംസ്ഥാനങ്ങളിലെയും, കോവിഡ് ബാധിതര്‍ക്കായി സംസ്ഥാന-ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഫോമയുടെ കൂട്ടായ്മയിലുള്ള എഴുപത്തഞ്ചോളം അസോസിയേഷനുകള്‍ സമാഹരിക്കുന്ന തുകയും, മറ്റു സാമഗ്രികളും, ആവശ്യമായവര്‍ക്ക് നേരിട്ട് എത്തിക്കാന്‍ സംസ്ഥാന ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. വിശദമായ നടപടിക്രമങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാന്‍ കഴിയുമെന്ന് ഫോമാ നേതൃത്വം പ്രതീക്ഷിക്കുന്നു.

ജീവശ്വാസത്തിനും, പ്രതിരോധ മരുന്നുകള്‍ക്കും, ഉപകരണങ്ങള്‍ക്കുമായി, കാത്തിരിക്കുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ഫോമയോടൊത്ത് കൈകോര്‍ക്കാന്‍ സന്നദ്ധരായ ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷനോടും, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനോടുമുള്ള പ്രത്യക നന്ദി ഫോമ അറിയിക്കുന്നു.

ഫോമയുടെ കൂട്ടായ്മയിലുള്ള എല്ലാ അംഗ സംഘടനകളായ അസോസിയേഷനുകളും സമാഹരിക്കുന്ന തുകയും, സാധന സാമഗ്രികളും, ഫോമയുമായി ബന്ധപ്പെട്ട് ആവശ്യമായ ആശുപത്രികള്‍ക്കും, രോഗികള്‍ക്കും നേരിട്ട് എത്തിക്കാനുള്ള ബൃഹത്തായ കര്‍മ്മ പദ്ധതിയില്‍ എല്ലാ മനുഷ്യ സ്‌നേഹികളും, ഒത്തൊരുമിക്കണമെന്നും, കോവിഡിനെതിരായ പോരാട്ടത്തില്‍ ഊര്‍ജം നല്‍കണമെന്നും, ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.