ഫോമയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട നഴ്സിംഗ് സമിതി, വിവിധ വിഭാഗങ്ങളിലേക്ക് പ്രഥമ നഴ്സിംഗ് എക്‌സലന്റ്‌സ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

ആതുര സേവന  രംഗത്ത്, ഏതു പ്രതിസന്ധിയിലും തളരാതെ പ്രവര്‍ത്തിക്കുന്ന നഴ്സുമാക്ക് പ്രോത്സാഹനവും,  ഊര്‍ജവും നല്‍കുന്നതിനും, അവരെ കൂടുതല്‍ കര്‍മ്മ നിരതരാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫോമ നഴ്സിംഗ് ഫോറം അവാര്‍ഡുകള്‍ നല്‍കുന്നത്.

അവാര്‍ഡിന് പരിഗണിക്കുന്ന വിഭാഗങ്ങള്‍:

1. അക്യൂട്ട് കെയര്‍ / ഇന്‍പേഷ്യന്റ് / ആംബുലേറ്ററി ക്ലിനിക്
2. കമ്മ്യൂണിറ്റി സേവനം / സന്നദ്ധപ്രവര്‍ത്തകര്‍
3. നഴ്സ് അധ്യാപകന്‍ / നേതൃത്വം
4. സീനിയര്‍ മോസ്റ്റ് നഴ്‌സ് (LPN / RN)

അമേരിക്കയിലും,  കാനഡയിലും നിലവില്‍ പ്രാക്ടീസ് ചെയ്യുന്ന  രജിസ്റ്റര്‍ ചെയ്ത  നഴ്‌സുമാരെയാണ് 1,2,3 വിഭാഗങ്ങളിലേക്ക് അവാര്‍ഡിന്   പരിഗണിക്കുക. ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് നല്‍കിയ സംഭാവനകള്‍, നഴ്‌സിംഗ് തൊഴിലിനോടുള്ള പ്രതിബദ്ധത, പ്രവൃത്തി രംഗത്തെ വൈദഗ്ധ്യം, നഴ്സിംഗ് തൊഴിലില്‍ ഒരു മാതൃകയായുള്ള സേവനം  തുടങ്ങിയ മാനദണ്ഡങ്ങളെ  അടിസ്ഥാനമാക്കിയായിരിക്കും അവാര്‍ഡിന് തിരഞ്ഞെടുക്കുക. ഏതെങ്കിലും വിഭാഗത്തില്‍ നേടിയിട്ടുള്ള പ്രത്യേക സര്‍ട്ടിഫിക്കറ്റിന് മുന്‍ഗണയുണ്ടെങ്കിലും നിബന്ധമില്ല.

അമേരിക്കയിലും, കാനഡയിലും 40 വര്‍ഷത്തിലേറെ തൊഴില്‍ പരിചയമുള്ള, നിലവില്‍ ജോലി ചെയ്യുന്നവരെയോ, വിരമിച്ചവരെയോ (എല്‍പിഎന്‍ / ആര്‍എന്‍) ആണ് വിഭാഗം നാലില്‍  (സീനിയര്‍ മോസ്റ്റ് നഴ്‌സ്) അവാര്‍ഡിനായി പരിഗണിക്കുക.

മറ്റു നിബന്ധനകള്‍

1. എല്ലാ അപേക്ഷകളും ഫോമാ എക്‌സിക്യൂട്ടീവും, നഴ്‌സസ് ഫോറം കമ്മിറ്റിയും  അവലോകനം ചെയ്യും. സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.
2. സമര്‍പ്പിക്കപ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനായി നിര്‍ദ്ദേശിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന്  സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷമേ അപേക്ഷകള്‍ സ്വീകരിക്കൂ.
3. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വിഭാഗത്തില്‍ സ്തുതര്‍ഹ്യമായ- മാതൃകാപരമായ കഴിവുകള്‍, അപേക്ഷകര്‍ പ്രകടിപ്പിച്ചിരിക്കണം.
4. സമിതിയുടെ തീരുമാനം  ഇ-മെയില്‍ വഴി അപേക്ഷകരെ  അറിയിക്കും
5  അവാര്‍ഡിനര്‍ഹമായവരുടെ  പേരുകള്‍, അവാര്‍ഡ് ദാന ചടങ്ങില്‍ പ്രഖ്യാപിക്കും.

അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യാനുള്ള അവസാന തീയതി 2021  ഏപ്രില്‍ 25 (പസഫിക് സ്റ്റാന്‍ഡേര്‍ഡ് സമയം രാത്രി 12 ). 

അപേക്ഷകള്‍ താഴെ പറയുന്ന ഇമെയില്‍ വിലാസത്തില്‍   പേര്, പാസ്‌പോര്ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. നിങ്ങള്‍ക്ക് സ്വന്തം അപേക്ഷകള്‍ സമര്‍പ്പിക്കുകയോ മറ്റുള്ളവരെ നാമനിര്‍ദ്ദേശം നല്‍കുകയോ ചെയ്യാം.

ഇമെയില്‍ വിലാസം:   info@fomaa.org