നടനും, എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരണം ആരംഭിക്കുന്ന ഫോമയുടെ നേത്യത്വത്തിലുള്ള ദ്വൈമാസികയിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.ഓണ്‍ലൈന്‍ മാസികയായി ആരംഭിക്കുന്ന മാസികയുടെ ആദ്യ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കും.

നിങ്ങളുടെ രചനകള്‍, മലയാളത്തില്‍ ടൈപ്പ് ചെയ്ത് പി.ഡി.എഫിലോ, മൈക്രോസോഫ്ട് വേര്‍ഡിലോ: fomaamagazine@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.