അമേരിക്കന്‍ ഐക്യനാടുകളിലെ മലയാളി വ്യവസായികള്‍ക്ക് വാണിജ്യ വ്യാപാര വിഷയങ്ങളില്‍ സഹായിക്കുന്നതിനും, വ്യവസായ രൂപീകരണ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങളിലും വാണിജ്യ നികുതി സംബന്ധിച്ച വിഷയങ്ങളിലും, നിയമോപദേശങ്ങള്‍ നല്‍കുന്നതിനും, സര്‍വോപരി മലയാളി വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മലയാളികളുടെ സംഘടനയായ ഫോമ രൂപം നല്‍കിയ ബിസിനസ് ഫോറത്തിന്റെ മേഖല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി മാര്‍ച്ച് 27 ശനിയാഴ്ച രാവിലെ ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം 11 മണിക്ക് തിരശ്ശീല ഉയരും.

ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍, നിക്ഷേപകര്‍ക്കിടയില്‍ കുറഞ്ഞ കാലം കൊണ്ട് ഏറ്റവും പ്രിയപ്പെട്ട സാമ്പത്തിക സ്ഥാപനമായി മാറിയ മണപ്പുറം ഫിനാന്‍സിന്റെ മേധാവിയും, ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ബുദ്ധികേന്ദ്രവുമായ വി..പി.നന്ദകുമാര്‍, ഏഷ്യന്‍ -അമേരിക്കന്‍ രാജ്യങ്ങളിലായി പടര്‍ന്ന് കിടക്കുന്ന സമുദ്രോല്പന്ന കയറ്റുമതി രംഗത്തെ നിരവധി സ്ഥാപനങ്ങളുടെയും ചോയ്‌സ് സ്‌കൂളിന്റെയും തലവനായ ജോസ് തോമസ്, ബാംഗ്ലൂര്‍ കേന്ദ്രമായുള്ള പ്രമുഖ ജോണ്‍ ഡിസ്റ്റിലെറീസിന്റെ ചെയര്‍മാനും മാനേജിങ് ഡിറക്ടറുമായ പോള്‍ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു ആശംസകള്‍ അര്‍പ്പിക്കും.

ടിജോ ജോസഫ്- ന്യൂ ഇംഗ്ലണ്ട് റീജിയന്‍, ജോസ് വര്‍ഗീസ്- ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍, പി.ടി.തോമസ്- എമ്പയര്‍ റീജിയന്‍, ജെയിംസ് ജോര്‍ജ്- മിഡ്- അറ്റ്‌ലാന്റിക് റീജിയന്‍, ജോജോ ആലപ്പാട്ട്- ക്യാപിറ്റല്‍ റീജിയന്‍, ഡോ.ബിജോയ് ജോണ്‍- സൗത്ത് ഈസ്റ്റ് റീജിയന്‍, ജോസ് ഫിലിപ്പ്-സണ്‍ഷൈന്‍ റീജിയന്‍, പ്രിമുസ് ജോണ്‍ കേളന്തറ-ഗ്രേറ്റ് ലേക്സ് റീജിയന്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്,-സെന്‍ട്രല്‍ റീജിയന്‍, ലോസണ്‍ ബിജു തോമസ്- സതേണ്‍ റീജിയന്‍, ബിനോയ് മാത്യു വെസ്റ്റേണ്‍ റീജിയന്‍, ജിയോ ജോസ്-അറ്റ്-ലാര്‍ജ് റീജിയന്‍ എന്നിവരാണ് മേഖല ബിസിനസ്സ് ഫോറത്തിന് നേതൃത്വം കൊടുക്കുന്നത്.

ചടങ്ങില്‍ എല്ലാ മലയാളികളും, വ്യവസായികളും, വ്യവസായ തല്പരരായവരും, സൂം മീറ്റിംഗ് : 985 035 372 53 എന്ന ലിങ്കിലൂടെ പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.