ഫോമയുടെ കീഴിലുള്ള രാഷ്ട്രീയ വേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24 ബുധനാഴ്ച വൈകീട്ട് ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം, 9.30 മണിക്ക് കേരളത്തില്‍ ആസന്നമായ നിയമ സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.

കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഏറെ പ്രധാനമായ നിയമ സഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ മുന്നണികളുടെ നിലപാടുകള്‍ അറിയാനും, കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും, പദ്ധതികളും അറിയാനുമുതകുന്ന ഗൗരവമേറിയ വാദപ്രദിപാദങ്ങളാണ് ഫോമാ ഈ ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രവാസി മലയാളികള്‍ക്കായി വിവിധ രാഷ്രീയ നിലപാടുകള്‍ അവതരിപ്പിച്ചും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കേരളത്തില്‍ നിന്ന് ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രതിനിധികള്‍ എന്‍.എ വാഹിദ്, എം മുരളി, ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കായി എം.എല്‍.എ രാജു എബ്രഹാം,
20-20 ചെയര്‍മാന്‍ സാബുജേക്കബ്, ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) പ്രതിനിധി സി കെ പദ്മനാഭന്‍ എന്നിവരും, പ്രവാസിമലയാളികളുടെ രാഷ്ടീയ നിലപാടുകള്‍ വ്യക്തമാക്കുന്നതിനു ഇടതുപക്ഷ സഖ്യത്തിനുവേണ്ടി ജിബി തോമസ്, ബിജു ഗോവിന്ദന്‍ കുട്ടി, ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ചു യു.എ.നസീര്‍, ജെസി റിന്‍സി, എന്‍.ഡി.എ യുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ സുരേന്ദ്രന്‍ നായര്‍, രാജീവ് ഭാസ്‌കര്‍ എന്നിവരും ചര്‍ച്ചയില്‍ അണിനിരക്കും.

ചര്‍ച്ചയുടെ ഭാഗമായി, പ്രാവാസിമലയാളികളും പ്രമുഖരുമായ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും.

ചര്‍ച്ചകള്‍ക്ക് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, ഫോമാ രാഷ്ട്രീയ വേദി ഭാരവാഹികളായ സജി കരിമ്പന്നൂര്‍, എ.സി.ജോര്‍ജ്ജ്, ഷിബു പിള്ള, സ്‌കറിയ കല്ലറക്കല്‍, ലോണാ എബ്രാഹാം, പോള്‍ ഇഗ്നേഷ്യസ്, ആന്റോ കവലക്കല്‍ എന്നിവര്‍ നേത്യത്വം നല്‍കും.

ചര്‍ച്ചയില്‍ രാഷ്ടീയ പ്രബുദ്ധരായ എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ രാഷ്ട്രീയ വേദി ചെയര്‍മാന്‍ സജി കരിമ്പന്നൂര്‍, സെക്രട്ടറി എ.സി.ജോര്‍ജ്ജ്, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.