ഫോമാ 2020-2022 വര്‍ഷത്തേക്കുള്ള ഫോമാ  ക്രിഡന്‍ഷ്യല്‍ കമ്മിറ്റി ചെയര്‍മാനായി  ചെറിയാന്‍ കോശി, വൈസ് ചെയര്‍മാനായി എം.ജി.മാത്യു, സെക്രട്ടറിയായി ബിനു മാമ്പിള്ളി, എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ജോസി കുരിശിങ്കല്‍, അലക്‌സ് മാത്യു, ബേബി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു. ജോണ്‍സണ്‍ കണ്ണൂകാടനാണ്   കോര്‍ഡിനേറ്റര്‍.

ക്രിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി, ചിട്ടയോടെ നടത്താനും, സൂക്ഷ്മ പരിശോധനകള്‍ പഴുതില്ലാതെയും പരാതികളില്ലാതെയും ഏകോപിപ്പിക്കാനും,  ക്രിഡന്‍ഷ്യല്‍ കമ്മിറ്റിക്കും ഭാരവാഹികള്‍ക്കും കഴിയട്ടെയെന്ന് ഫോമയുടെ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി ഉണ്ണികൃഷ്ണന്‍