താമ്പ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഔപചാരികമായ ഉദ്ഘാടനം  കോവിഡ് പ്രോട്ടോക്കോളിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്  വര്‍ണ്ണഗംഭീരമായി താമ്പായിലെ ക്‌നാനായ തൊമ്മന്‍ സോഷ്യല്‍ ഹാളില്‍ വച്ചു ഫോമാ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജും സണ്‍ഷൈന്‍ റീജിയന്‍ വൈസ്പ്രസിഡന്റ്  വില്‍സണ്‍ ഉഴത്തിലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഫോമാ ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ഫോമാ ട്രഷറര്‍  തോമസ് ടി ഉമ്മന്‍, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആക്‌സ മെറിന്‍  സന്തോഷിന്റെ പ്രാര്‍ത്ഥന  ഗാനത്തോടെ ആര്‍ വി പി  വില്‍സണ്‍ ഉഴത്തിലിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചു. അമേരിക്കന്‍ ദേശീയഗാനം ഡാന ജോണും, ഇന്ത്യന്‍ ദേശീയഗാനം ദിവ്യ എഡ്വേര്‍ഡും  ഷീല ഷാജുവും  ചേര്‍ന്ന് ആലപിച്ചു.

സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍മാന്‍ ജെയ്‌സണ്‍ സിറിയക് സ്വാഗതം ആശംസിച്ചു. അധ്യക്ഷന്‍  വില്‍സണ്‍ ഉഴത്തില്‍ ഫോമാ കേരളത്തിലുണ്ടായ പ്രളയത്തിലും കോവിഡ് കാലത്തും  നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും, റീജിയന്‍ നടത്താനിരിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും  വിശദീകരിച്ചു. യോഗത്തില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്  ഫോമായുടെ പുതിയ ചാരിറ്റി പദ്ധതിയായ ഹെല്പിങ് ഹാന്‍ഡ്സിന്റെ  പ്രവര്‍ത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി  ടി . ഉണ്ണികൃഷ്ണന്‍ ഫോമയിലെ  യുവജന വിഭാഗം, വുമണ്‍സ് ഫോറം എന്നിവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

ഫോമാ ട്രഷറര്‍  തോമസ് ടി ഉമ്മന്‍ നഴ്‌സിംഗ് ഫോറം, സീനിയര്‍ ഫോറം എന്നിവയുടെ  ആവശ്യകതയെപ്പറ്റിയും പറഞ്ഞു. ജോയിന്റ്  ട്രഷറര്‍  ബിജു തോണിക്കടവില്‍ ഗ്രാന്‍ഡ് കാനിയെന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഫോമാ  വഴി കിട്ടാവുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.

ഫോമാ നാഷണല്‍ കമ്മിറ്റി മെംബര്‍മാരായ ബിനൂപ് കുമാര്‍, ബിജു ആന്റണി  എന്നിവര്‍ സംസാരിച്ചു. സണ്‍ഷൈന്‍ റീജിയന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം അമ്മിണി ചെറിയാന്‍ ദീപം തെളിച്ചു സംസാരിച്ചു. മെംബേഴ്സ്  ജെയ്സണ്‍ സിറിയക്, റെജി  സെബാസ്റ്റ്യന്‍, ബിജു ലൂക്കോസ്, ഷാന്റി വര്ഗീസ്, ടിറ്റോ ജോണ്‍ വിമന്‍സ് ഫോറം സ്മിത നോബിള്‍, മെംബേഴ്സ് സുനിത മേനോന്‍, ഷീലാ ഷാജു കള്‍ച്ചറല്‍ ഫോറം ഹരികുമാര്‍, അഗ്രികള്‍ച്ചര്‍ ഫോറം ഷെന്‍സി മാണി, സന്തോഷ് തോമസ് ദീപം തെളിയിച്ചു. ബിസിനസ് ഫോറം ജോസ് സെബാസ്റ്റ്യന്‍, സുശീല്‍ നാലകത്ത് ഏരിയ കോര്‍ഡിനേറ്റര്‍ ഷിബു ജോസഫും എന്നിവര്‍ സന്നിഹിതരായിരുന്നു.

കൃഷിപാഠം ക്ലാസ് സീസണ്‍ 2  ഉദ്ഘാടനം സിറില്‍ ഡേവി അച്ചന്‍ നിര്‍വഹിച്ചു. ജെയിംസ് ഇല്ലിക്കല്‍ (ഫോമാ ഹെല്പിങ് ഹാന്‍ഡ്സ് സോണല്‍ കോഓര്‍ഡിനേറ്റര്‍), ജോസ് സെബാസ്റ്റ്യന്‍ (റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ്) സാബു ലൂക്കോസ് തുടങ്ങിയവര്‍ പരിപാടിയുടെ സ്‌പോണ്‍സര്‍മാരായിരുന്നു.

സണ്‍ഷൈന്‍ റീജിയണിലെ അംഗസംഘടനാ  പ്രസിഡന്റുമാരെയും,അസോസിയേഷനെ പ്രതിനിധീകരിച്ചു വന്നവരെയും ഫോമാ നേതൃത്വം പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. എല്ലാ അസോസിയേഷന്‍ ഭാരവാഹികളും ഫോമായ്ക്കുള്ള  പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു സംസാരിച്ചു.

വാര്‍ത്തയും ഫോട്ടോയും : ടി.ഇണ്ണികൃഷ്ണന്‍