നവംബര്‍ 14 നു ഫോമാ വിമെന്‍സ് ഫോറം ഇപ്പോഴത്തെ മഹാമാരി കാലത്ത് കുട്ടികളുടെ രക്ഷാകര്‍തൃത്വത്തെ പറ്റിയുള്ള സെമിനാറും ശിശുദിനാഘോഷവും സംഘടിപ്പിച്ചു.
മുഖ്യ പ്രഭാഷകയായി അമേരിക്കയിലെ പ്രശസ്ത ദൃശ്യ മാധ്യമ പ്രവര്‍ത്തകയും, മുന്‍ വൈറ്റ് ഹൌസ് ലേഖികയും , സി ബി എസ് , എ ബി സി , ഫോക്‌സ് ന്യൂസ് എന്നീ ചാനലുകളിലെ വാര്‍ത്ത അവതാരികയും ആയിരുന്ന റീന നൈനാന്‍, ഈ മഹാമാരി കാലത്തു എങ്ങനെ കുട്ടികളെ മികച്ച രീതിയില്‍ നോക്കാനും അവരുടെ വളര്‍ച്ചയെ സഹായിക്കാനും പാട്ടും എന്നതിനെപ്പറ്റി പ്രേക്ഷകരോട് സംവദിച്ചു. വളരെ ഉപകാരപ്രദവും കാലിക പ്രസക്തവുമായ ഈ സെമിനാറിന് ശേഷം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.
മറ്റു മുഖ്യാതിഥികളായി പിന്നണി ഗായിക സിതാര കൃഷ്ണകുമാറും, ചലച്ചിത്ര നടി സരയു മോഹനും വെര്‍ച്വല്‍ സംഗമത്തില്‍ പങ്കെടുത്തു. സരയു മോഹന്‍ തന്റേതായ ശൈലിയില്‍ പേരെന്റിങ്ങിനെ പറ്റിയും തന്റെ കലാജീവിതത്തെ പറ്റിയും പൊതുയോഗത്തില്‍ സംസാരിച്ചു.
സിതാരയുടെ 'തിരുവാവണി രാവ്' എന്ന ഗാനാലാപനത്തിനു ശേഷം, അമേരിക്കയിലെ ശിശുരോഗ വിദഗ്ധയും മുന്‍ ഫോമാ വനിതാ പ്രതിനിധിയുമായ ഡോ.സിന്ധു പിള്ള ശിശുദിന സന്ദേശം നല്‍കി.
അപര്‍ണ ഷിബുവിന്റെ (ന്യൂയോര്‍ക്ക്) പ്രാര്‍ത്ഥനാലാപനത്തോടെ തുടങ്ങിയ ചടങ്ങില്‍ ജാസ്മിന്‍ പാരോള്‍ സ്വാഗതം ആശംസിക്കുകയും, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൊച്ചു ഗായികമാരായ റിയാന ഡാനിഷ് (കാലിഫോര്‍ണിയ), അശ്വിക അനില്‍ നായര്‍ (അറ്റ്‌ലാന്റ), സാറ എസ് പീറ്റര്‍ (ന്യൂയോര്‍ക്ക്) എന്നിവരുടെ ഗാനലാപനവും നടന്നു.
ഷൈനി അബൂബക്കര്‍ അവതാരകയായും ബിനു ജോസഫും ജിജോ ചിറയിലും പരിപാടിക്ക് സാങ്കേതിക സഹായങ്ങളും നല്‍കി. ജൂബി വള്ളിക്കളം, ഷൈനി അബൂബക്കര്‍, ജാസ്മിന്‍ പാരോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടികള്‍ സംഘടിപ്പിച്ചത്. ദേശീയ വിമെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഡിസംബര്‍ ആദ്യ വാരത്തില്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, സെക്രട്ടറി ഉണ്ണി കൃഷ്ണന്‍, ട്രെഷറര്‍ ബിജു തോമസ് ടി ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ ശക്തമായ പിന്തുണയാണ് വിമെന്‍സ് ഫോറത്തിന്റെ ശക്തിയെന്ന് നന്ദി പ്രകാശനത്തിനിടയില്‍ ജൂബി വള്ളിക്കളം പരാമര്‍ശിച്ചു.