ഫ്‌ളോറിഡ: കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിയ്ക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുന്‍ പ്രസിഡന്റ് കൂടിയായ ജോണ്‍ ടൈറ്റസിന്റെ ലിന്‍ പ്രൊജക്റ്റുമായി ചേര്‍ന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്റിലേറ്റര്‍ സംഭാവന ചെയ്യുന്നതെന്ന് ബിജു തോണിക്കടവില്‍ അറിയിച്ചു. ജൂലൈ പതിനാറാം തീയതി സണ്‍ഷൈന്‍ റീജിയണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും പതിനൊന്നു അംഗസംഘടനകളുടെ പ്രസിഡന്റ്മാരുടെയും ടെലിഫോണ്‍ കോണ്‍ഫറന്‍സില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഐ.എ.എസ്സും, ജോണ്‍ ടൈറ്റസും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രോഗവ്യാപനം തടയാന്‍ എടുക്കുന്ന മുന്‍കരുതലുകളെക്കുറിച്ചും കളക്ടര്‍ വിവരിച്ചു. തിരക്കുകള്‍ക്കിടയിലും റീജിയനുവേണ്ടി സമയംമാറ്റിവെച്ചതിന് കളക്ടര്‍ക്ക് സെക്രട്ടറി സോണി കണ്ണോട്ടുതറ നന്ദി അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം