ഡാലസ്: ഫോമായുടെ  നാഷണല്‍ വിമന്‍സ്‌ഫോറം ചെയര്‍പേഴ്‌സണായി രേഖനായരെ 2018 - 2020 കാലയളവിലേക്ക്  നാഷണല്‍ കമ്മിറ്റി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. തന്നെ ഈ പദവിയിലേക്ക് നിര്‍ദ്ദേശിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ  നന്ദി അറിയിക്കുന്നതായി രേഖ പറഞ്ഞു.

കഴിഞ്ഞ ഭരണ സമിതിയില്‍ ഫോമാ വിമന്‍സ് ഫോറം സെക്രട്ടറിയെന്ന നിലയില്‍ ചെയര്‍പേഴ്‌സണ്‍ ഡോ.സാറാ ഈശോയുമായി ചേര്‍ന്ന് ഫോറത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രേഖക്ക് സാധിച്ചിരുന്നു. രേഖയുടെ നേതൃത്വത്തില്‍ നടത്തിയ നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് പ്രൊജക്റ്റ്,  പ്രായാധിക്ക്യം  മൂലം കഷ്ടത അനുഭവിക്കുന്ന നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള  പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റ് എന്നീ ബ്രഹുത്തായ പദ്ധതികളാണ് കഴിഞ്ഞ വിമന്‍സ്‌ഫോറം പൂര്‍ത്തീകരിച്ചത്.

വാര്‍ത്ത അയച്ചത് : പന്തളം ബിജു തോമസ്