കാലിഫോര്‍ണിയ: അമേരിക്കന്‍ മലയാളി സംഘടനാ ചരിത്രത്തിന്റെ ഭാഗമായി മാറുവാന്‍ പോകുന്ന ഫോമയുടെ ഏറ്റവും വലിയചാരിറ്റി പ്രോജക്ടായ ഫോമാ വില്ലേജ് പ്രോജക്ടിന് ആറ് വീടുകള്‍ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ഒരുക്കുന്നു. www.MANCAonline.org 

ഫോമയുടെ  വില്ലേജ് പ്രൊജക്ടില്‍ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, ആറ് റ്വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുക അംഗ സംഘടനായ മങ്ക നല്‍കും. 

മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് മുപ്പത്തിയേഴുവര്‍ഷമായി. പ്രസിഡന്റ് സജന്‍ മൂലെപ്പ്‌ളാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ്,  ട്രഷറര്‍ ലിജു ജോണ്‍, മങ്ക ട്രസ്റ്റിബോര്‍ഡ് അംഗമായ റീനു ചെറിയാന്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മങ്ക മുന്‍ പ്രസിഡന്റ് ഗീത ജോര്‍ജ്, മലയാളി സംഘടനകളായ ''കിളിക്കൂട്'', ''മോഹം'', തെലുങ്ക് അസോസിയേഷന്‍, തമിഴ് മന്‍ട്രം  തുടങ്ങിയ സംഘടനകളുടെയും, വ്യക്തികളുടെയും സഹായ സഹകരണങ്ങളിലൂടെയാണ് പ്രളയ ദുരിതാശ്വാസത്തിനായുള്ള ഈ തുക സമാഹരിച്ചത്.