ഫിലാഡല്‍ഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്ട്രേഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് (MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകീട്ട് 6.30 നാണ് പ്രോഗ്രാം. (Address: 7733 Castor Avenue, Philadelphia, PA 19152, USA.)

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റ് ഷാജി സാമുവേലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചടങ്ങ് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, വൈസ് പ്രസിഡന്റ് തോമസ് തോമസ് അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, നാഷണല്‍ കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍പിള്ള, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീലാ മാരേട്ട് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. നാഷണല്‍ കമ്മിറ്റി അംഗം അപ്പുക്കുട്ടന്‍പിള്ള, മാപ്പ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഫൊക്കാന ആര്‍.വി.പി. ഷാജി സാമുവേല്‍, മാപ്പ് നിയുക്ത പ്രസിഡന്റ് തോമസ് ചാണ്ടി, ഫില്‍മ പ്രസിഡന്റ് ഡോ.റജി ജേക്കബ് കാരക്കല്‍, മാപ്പ് പി.ആര്‍.ഒ രാജു ശങ്കരത്തില്‍, ഫൊക്കാന നേതാക്കന്മാരായ സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ്, വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയില്‍, ലിബിന്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ രജിസ്ട്രേഷന്‍ കിക്ക് ഓഫിനുള്ള ഒരുക്കങ്ങള്‍ നടത്തി വരുന്നത്.

വാര്‍ത്തയും ഫോട്ടോയും : ഫ്രാന്‍സിസ് തടത്തില്‍