ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് ഫൊക്കാന കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഒക്ടോബര്‍ 23 ശനിയാഴ്ച വൈകീട്ട് 5.30ന് നടക്കും. ഫ്ളോറിഡയിലെ സൗത്ത് ഡേടോണായില്‍ മജസ്റ്റിക് ഗാര്‍ഡന്‍, ഓപ്പര്‍ചൂണിറ്റി കോര്‍ട്ടാണ് കണ്‍വെന്‍ഷന്‍ കിക്ക് ഓഫിനു വേദിയാകുന്നത്.

മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ പ്രസിഡന്റ് ലിന്‍ഡോ ജോളി, വൈസ് പ്രസിഡന്റ് ജെറി കാമ്പിയില്‍, സെക്രട്ടറി ജോസഫ് സാവിയോ, ട്രഷറര്‍ മഹേഷ് മണി എന്നിവര്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ്  ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സോണി അമ്പൂക്കന്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ കിക്ക് ഓഫ് പരിപാടിയില്‍ പങ്കെടുക്കും.

നാഷണല്‍  കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍  ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ കോ.ചെയര്‍ ലിബി ഇടിക്കുള  കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോയി ചാക്കപ്പന്‍, ഫ്‌ളോറിഡ ആര്‍.വി.പി. കിഷോര്‍ പീറ്റര്‍, ഫൊക്കാന ഓഡിറ്റര്‍ വര്‍ഗീസ്മു ജേക്കബ്, പ്രസിഡന്റ് കമാണ്ടര്‍ ജോര്‍ജ് കൊരുത്, ടെക്കനിക്കല്‍ കോര്‍ഡിനേറ്റര്‍  പ്രവീണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് ജോസഫ്, ജോര്‍ജ് പണിക്കര്‍, അഭിജിത്ത് ഹരികുമാര്‍ (യൂത്ത്), കണ്‍വെന്‍ഷന്‍  കോ.ചെയര്‍  ജോണ്‍ കല്ലോലിക്കല്‍, ഫൊക്കാന നേതാക്കന്മാരായ പി.വി. ചെറിയാന്‍, ബെന്നി ഊരാളില്‍, സ്റ്റീഫന്‍ ലൂക്കോസ്, എബ്രഹാം ചാക്കോ, മാത്യു കുര്യന്‍, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരന്‍, സുരേഷ് നായര്‍,  ടി.എം.എ പ്രസിഡന്റ് ബിനു മാമ്പിള്ളി, ഒരുമ പ്രസിഡന്റ് ഡോ.ഷിജു ചെറിയാന്‍, മാറ്റ് പ്രസിഡന്റ് ബിഷിന്‍ ജോസഫ്, എം.എ.സി.എഫ്. പ്രസിഡന്റ് ഷാജു ഔസേപ്പ്, ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍, വിമന്‍സ് ഫോറം കമ്മിറ്റി മെംബര്‍ സുനിത ഫ്‌ലവര്‍ഹില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്തയും ഫോട്ടോയും : തടത്തില്‍ ഫ്രാന്‍സിസ്