ന്യൂജേഴ്‌സി: സമൂഹത്തില്‍ നല്‍കുന്ന വിവിധ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രമുഖ വ്യവസായിയും കിറ്റെക്‌സ് ഗ്രാമെന്റ്‌സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമായാ സാബു എം. ജേക്കബിനെ ഫൊക്കാനയുടെ ഈ ദശകത്തിലെ മികച്ച മനുഷ്യസ്‌നേഹിയായ സംരംഭകന്‍ പുരസ്‌കാരം നല്‍കി ആദരിക്കും. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കുമെന്ന് ശനിയാഴ്ച്ച നടന്ന ഫൊക്കാന ബിസിനസ് മീറ്റില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. 

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ട്ടിച്ച ട്വന്റി 20 എന്ന സംഘടനയിലൂടെ കേരളത്തിന്റെ വികസന സ്വാപ്നങ്ങള്‍ക്ക് ഒരു പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത സാബു ജേക്കബ് എന്ന മനുഷ്യസ്‌നേഹി തന്റെ വ്യവസായ സംരംഭത്തിനൊപ്പം തന്നെ സാമൂഹിക മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്നതായി പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.

വാര്‍ത്ത അയച്ചത്: ഫ്രാന്‍സിസ് തടത്തില്‍