ഫ്‌ളോറിഡ: 2022 ജൂലായ് 7 മണി മുതല്‍ 10 മണി വരെ ഒര്‍ലാന്‍ഡോയിലെ ഡിസ്നി വേള്‍ഡിലെ ഡബിള്‍ ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ഫൊക്കാനയുടെ അന്തരാഷ്ട്ര കണ്‍വെന്‍ഷന്‍ താമ്പാ കിക്ക് ഓഫ് ഒക്ടോബര്‍ 24 ഞായറാഴ്ച വൈകീട്ട് നാലിന് വാല്‍റിക്കോയിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും. അഡ്രസ്: 2620 വാഷിങ്ടണ്‍ RD, valrico, FL 33594.

ഫൊക്കാന ഫ്‌ളോറിഡ ആര്‍.വി.പി കിഷോര്‍ പീറ്ററിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി മാത്യു വര്‍ഗ്ഗീസ്, അസോസിസേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, അഡീഷണല്‍ അസോസിസേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡീഷണല്‍ അസോസിസേറ്റ് സെക്രട്ടറി ജോജി തോമസ് തുടങ്ങിയ നേതാക്കള്‍ കിക്ക് ഓഫ് പരിപാടിക്ക് മുഖ്യാതിഥികളായി പങ്കെടുക്കും.

നാഷണല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ.മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, കണ്‍വെന്‍ഷന്‍ കോ.ചെയര്‍മാരായ ലിബി ഇടിക്കുള, ജോണ്‍ കല്ലോലിക്കല്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ജോയി ചാക്കപ്പന്‍, ഫൊക്കാന ഓഡിറ്റര്‍ വര്‍ഗീസ് ജേക്കബ്, ഫൊക്കാന മുന്‍ പ്രസിഡന്റ് കമാണ്ടര്‍ ജോര്‍ജ് കൊരുത്, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോര്‍ജ് പണിക്കര്‍, അഭിജിത്ത് ഹരികുമാര്‍ (യൂത്ത്), ഫൊക്കാന നേതാക്കന്മാരായ പി.വി. ചെറിയാന്‍, ഡെന്നി ഊരാളില്‍, സ്റ്റീഫന്‍ ലൂക്കോസ്, എബ്രഹാം പി.ചാക്കോ, മാത്യു കുര്യന്‍, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരന്‍, സുരേഷ് നായര്‍, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് വറുഗീസ് ജേക്കബ്, ടി.എം.എ പ്രസിഡന്റ് ബിനു മാമ്പിള്ളി, ഒരുമ പ്രസിഡന്റ് ഡോ.ഷിജു ചെറിയാന്‍, മാറ്റ് പ്രസിഡന്റ് ബിഷിന്‍ ജോസഫ്, എം.എ.സി.എഫ്. പ്രസിഡന്റ് ഷാജു ഔസേപ്പ്, ഓര്‍മ്മ പ്രസിഡന്റ് ജിജോ ചിറയില്‍, ടോമി മൈലക്കര, (സ്‌പോണ്‍സര്‍), വിമന്‍സ് ഫോറം കമ്മിറ്റി മെംബര്‍ സുനിത ഫ്‌ളവര്‍ഹില്‍, മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ പ്രസിഡന്റ് ലിന്‍ഡോ ജോളി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്തയും ഫോട്ടോയും : തടത്തില്‍ ഫ്രാന്‍സിസ്‌