ഒര്‍ലാന്‍ഡോ: 2022 ജൂലായ് 7 മുതല്‍ 10 വരെ ഓര്‍ലാന്‍ഡോ ഫ്‌ളോറിഡയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വെന്‍ഷനുവേണ്ടിയുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഫൊക്കാന നേതാക്കള്‍ സന്ദര്‍ശിക്കുകയും കോണ്‍ട്രാക്ടില്‍ ഒപ്പുവെക്കുകയും ചെയ്തു. ഫ്‌ളോറിഡ യൂണിവേസ്ല്‍ സ്റ്റുഡിയോയുടെ എന്‍ട്രന്‍സില്‍ തന്നെയുള്ള ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഡബിള്‍ ട്രീ ഹോട്ടല്‍ ആണ് കണ്‍വെന്‍ഷന് വേണ്ടി തെരഞ്ഞുടിത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഒര്‍ലാന്‍ഡോ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ സ്യൂട്ട് ഒരുങ്ങിവരികയാണ്.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സജിമോന്‍ ആന്റണി പറഞ്ഞു. കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. കണ്‍വന്‍ഷന്‍ നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങള്‍ ചെയ്തു വരുന്നതായി ചെയര്‍മാന്‍ ചാക്കോ കുര്യന്‍ പ്രസ്താവിച്ചു. യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു മഹോത്സവമാകും ഈ കണ്‍വെന്‍ഷന്‍ എന്നു ട്രഷറര്‍ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,ട്രഷര്‍ സണ്ണി മാറ്റമന, കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ ,എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി,ടെക്കനിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്,കണ്‍വെന്‍ഷന്‍ കോചെയര്‍മാന്‍ ലിബി ഇടിക്കുള, ജോണ്‍ കല്ലോലിക്കല്‍, ഫ്‌ലോറിഡ ആര്‍ വി പി കിഷോര്‍ പീറ്റര്‍ സി.പി.എ, വൈസ് പ്രസിഡന്റ് തോമസ് തോമസ്, മുന്‍ പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോര്‍ത്, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, രാജീവ് കുമാരന്‍ എന്നിവരാണ് ഹോട്ടല്‍ സന്ദര്‍ശിച്ച് കോണ്‍ട്രാക്റ്റില്‍ ഒപ്പുവെച്ചത്.

വാര്‍ത്തയും ഫോട്ടോയും : ശ്രീകുമാര്‍ ഉണ്ണിത്താന്‍