ഫ്‌ളോറിഡ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കയിലെ ആദ്യകാല വൈദികനായ യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ആക്സമിക വേര്‍പാടില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വളര്‍ച്ചയ്ക്ക് മുഖ്യപങ്കു വഹിച്ച യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ അമേരിക്കയിലുടനീളം നിരവധി പള്ളികളാണ് സ്ഥാപിച്ചത്. 

യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ വേര്‍പാടില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രെട്ടറി ഡോ.സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു, വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, അഡിഷണല്‍ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കല ഷഹിയെട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് , ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, മുന്‍ പ്രസിഡണ്ടുമാരായ ഡോ. എം. അനിരുദ്ധന്‍, കമാന്‍ഡര്‍ ജോര്‍ജ് കൊരുത്, മന്മഥന്‍ നായര്‍, മറിയാമ്മ പിള്ള, ജി.കെ. പിള്ള, മാധവന്‍ ബി. നായര്‍, ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി പോത്തന്‍, വൈസ് പ്രസിഡണ്ട് ബെന്‍ പോള്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി.ജേക്കബ്,  ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ജോണ്‍ പി. ജോണ്‍, അഡ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.