ന്യൂയോര്‍ക്ക്: ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്നേഹ സാന്ത്വനം' മാര്‍ച്ച് 13 ന് രാത്രി EST 8 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് പരിപാടി. സമൂഹത്തില്‍ നാനാവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും.

മാധ്യമ പ്രവര്‍ത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ. മികച്ച നടിക്കുള്ള സംസ്ഥാന  അവാര്‍ഡ് നേടിയ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. 

മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ.ബി അരുന്ധതി, പ്രമുഖ സന്നദ്ധപ്രവര്‍ത്തകയും അവാര്‍ഡ് ജേതാവുമായ ഡോ.എംഎസ് സുനില്‍, ഡാന്‍സര്‍ കലാശ്രീ ഡോ.സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവണ്‍മെന്റിന്റെ അസറ്റ് മാനേജ്മന്റ് ബ്യൂറോചീഫ് ഡോ.ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും 'ഗോസ്പല്‍ ഓഫ് മേരി മഗ്ദലന ആന്‍ഡ് മി എന്ന പുസ്തകത്തിന്'  മാന്‍ ബുക്കര്‍ പ്രൈസ് അവസാന റൗണ്ടില്‍ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ  എ രതീദേവി, പന്തളം സബ് ഇന്‍സ്പെക്ടര്‍ മഞ്ജുനായര്‍, എന്‍വൈപിഡി (ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്ട്ട്‌മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ലിറ്റററി വര്‍ക്സ് നിര്‍മ്മല തോമസ്, ഫൊക്കാന മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് മെംബറുമായ മറിയാമ്മ പിള്ള,
തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഫൊക്കാനാ വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കലാ ഷഹിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന, വിമന്‍സ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍  വിമന്‍സ് ഫോറത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പുതുതായി തിരഞ്ഞെടുക്കപ്പെട്ട 101 അംഗ കമ്മിറ്റി മെംബര്‍മാര്‍  ഉള്‍പ്പെടെ നൂറു കണക്കിന് വനിതകളാണ്  മാര്‍ച്ച് 13 നു നടക്കുന്ന വനിതാദിനാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നത്.