ന്യൂയോര്‍ക്ക്: ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക വനിതാദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 6-ാം തീയതി രാത്രി (ഈസ്റ്റേണ്‍ സമയം 8 മണിക്ക്) സൂം പ്ലാറ്റ് ഫോമിലാണ് ആഘോഷപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

'സ്ത്രീ ഒരു ബാധ്യതയല്ല ഭാഗ്യമാണ്' എന്ന തീമാണ് 2021 വനിതാദിനത്തിന്റെ സവിശേഷത., അര്‍ദ്ധനാരീശ്വര സങ്കല്പം പോലെ സ്ത്രീയും പുരുഷനും ഒരടി മുന്നിലും പിന്നിലുമല്ലാതെ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയണം അങ്ങനെ  പരസ്പരം ബഹുമാനിക്കുന്ന, സമത്വം എന്ന  സന്ദേശമാണ് ഈ വര്‍ഷത്തെ വനിതാദിനാഘോഷങ്ങളില്‍ മുമ്പോട്ട് വയ്ക്കുക എന്ന് ആഘോഷങ്ങളുടെ കോഡിനേറ്ററും ഫൊക്കാന വിമന്‍സ്  ഫോറം ചെയര്‍പേഴ്‌സണണുമായ ലൈസി അലക്‌സ്  പറഞ്ഞു.

അമേരിക്കന്‍ മുഖ്യധാരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി  സ്ത്രീരത്‌നങ്ങളെ ആദരിയ്ക്കുവാനും അവരുടെ ജീവിത വിജയഗാഥകള്‍ പങ്കുവെയ്ക്കുവാനുള്ള വേദികൂടിയാണ് ഈ സംഗമമെന്ന് പ്രസിഡന്റ് സുധ കര്‍ത്ത പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

സുധ കര്‍ത്ത - 267 575 7333
ലൈസി അലക്‌സ് - 845 300 6339
റ്റോമി കൊക്കാട്ട് - 647 892 7200
സുജ ജോസ് - 973 632 1172

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ്ജ് ഓലിക്കല്‍