ന്യൂജേഴ്സി: തര്‍ക്കങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരമായതോടെ ഫൊക്കാനയ്ക്കു പുതിയ ദിശാബോധം കൈവരിച്ചുകൊണ്ട് പുതിയ ഭരണ സമിതി കര്‍മ്മമണ്ഡലത്തിലേക്ക് സജീവമാകുന്നു. നവംബര്‍ 28 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം ആറു മണിക്ക് ഫൊക്കാനാ കുടുംബാംഗങ്ങളുടെ താങ്ക് ഗിവിങ് ആഘോഷ പരിപാടിയോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. സൂം മീറ്റിംഗിലൂടെ നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.
ഫൊക്കാനയിലെ കുടുംബങ്ങളുടെ വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ താങ്ക്‌സ് ഗിവിങ്ങ് പരിപാടിയില്‍ എല്ലാ അംഗസംഘടനകളിലെയും പ്രവര്‍ത്തകര്‍ പങ്കു ചേരും. കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറസാന്നിദ്ധ്യമായ ഫാ.ഡേവിസ് ചിറമേലിന്റെ അനുഗ്രഹസാന്നിധ്യവും ഈ പരിപാടിയ്ക്കുണ്ട്. മാത്രമല്ല ഫൊക്കാനയിലെ അമേരിക്കയിലെയും കാനഡയിലെയും കുടുംബങ്ങള്‍ താങ്ക്‌സ് ഗിവിങ് ആഘോഷിക്കുമ്പോള്‍ കേരളത്തിലെ ഒപ്പം ചേര്‍ന്ന് ഡിസംബര്‍ ഒന്നിന് 1001 ഭവന രഹിതര്‍ക്ക് അന്നദാനം നല്‍കിക്കൊണ്ടാണ് ഫൊക്കാനയും അതിലെ പ്രവര്‍ത്തകരും താങ്ക്‌സ് ഗിവിങ്ങ് ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നത്. കേരളത്തിലെ നിര്‍ധനരായ ഭവന രഹിതരായ കുടുംബങ്ങള്‍ക്കായി ഡേവിസ് ചിറമ്മല്‍ അച്ചന്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാണ് 1000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നത്.
ഈ പരിപാടിയുമായി സഹകരിച്ചു സ്പോണ്‍സര്‍ഷിപ്പ് ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമനയുമായി ബന്ധപ്പെടേണ്ടതാണ്. ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന നേതൃത്വം നല്‍കുന്ന ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ് (മെരിലാന്‍ഡ് 703-307-8445), വിമന്‍സ് ഫോം ചെയര്‍പേഴ്‌സണ്‍ ഡോ.കല ഷാഹി (മെരിലാന്‍ഡ് 202-359-8427), നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഗ്രേസ് മരിയ ജോസഫ് (ഫ്‌ളോറിഡ 727 -277-2222), അപ്പുക്കുട്ടന്‍ പിള്ള (ന്യൂയോര്‍ക്ക് 917-847-1534), ഗീത ജോര്‍ജ് (കാലിഫോര്‍ണിയ 510-359-8427) എന്നിവര്‍ അംഗംങ്ങളാണ്.
ഫൊക്കാനയുടെ പുതിയ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കേരളത്തിലും അമേരിക്കയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഫൊക്കാന പ്രതിജ്ഞാബദ്ധമാണ്. അതിനായി തന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സജീവമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു പല പദ്ധതികളും ആലോചിച്ചു വരികയാണ്.