ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണ്‍ ക്വീന്‍സിലുള്ള രാജധാനി റസ്റ്റാറ്റാന്റില്‍ വെച്ച് കൂടിയ യോഗത്തില്‍ പുതിയ കര്‍മ്മ പദ്ധതികള്‍ക്കു രൂപം നല്കി. റീജിയണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍ അധ്യക്ഷത വഹിച്ചു. ഫൊക്കാന പ്രസിഡന്റ് മാധവന് നായര്‍, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, ട്രഷറര്‍ സജിമോന്‍ ആന്റണി, പേട്രണ്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍ ഫിലിപ്പ്പോസ് ഫിലിപ്പ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍കെ ഫൊക്കാന ജോയിന്റ് ട്രഷറര്‍ ഷീലാ ജോസഫ്, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ ലൈസി അലക്സ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി ഇട്ടന്‍, സജി എം പോത്തന്, അലക്സ് എബ്രഹാം, അപ്പുക്കുട്ടന് പിള്ള എന്നിവരോടൊപ്പം ന്യൂയോര്‍ക്ക് റീജിയണിന്റെ സമുന്നതമായ നേതാക്കളും അസോസിയേഷന് ഭാരവാഹികളും പങ്കെടുത്തു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്, കേരളാ കള്‍ച്ചറല്‍ അസോസിയേഷന്, ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്, മിഡ് ഹഡ്സണ്‍ കേരളാ അസോസിയേഷന്, കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക്, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സ്, ലോങ്ങ് ഐലന്‍ഡ് മലയാളി അസോസിയേഷന്, സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന് എന്നീ പ്രബലമായ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. ഫൊക്കാന ന്യൂയോര്‍ക് റീജിണല്‍ വൈസ് പ്രസിഡന്റ് ശബരിനാഥ് നായര്‍ പുതിയ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്കി .
ചടങ്ങില്‍ തോമസ് കൂവള്ളൂര്‍, ജോര്‍ജ് കുട്ടി ഉമ്മന്‍, അജിത് എബ്രഹാം, സജി എം പോത്തന്, അലക്സ് എബ്രഹാം, ഫിലിപ്പ് കുരിയന്‍, കോമളന് പിള്ള, അപ്പുക്കുട്ടന് പിള്ള, ജോര്‍ജ് മാറാച്ചേരില്‍, രാജു എബ്രഹാം, രഘുനാഥന് നായര്‍ വര്‍ഗീസ് ചുങ്കത്തില്‍, വിന്‍സെന്റ് ജോസഫ്, സാംസി കൊടുമണ്‍, മേരി ഫിലിപ്പ്, ലൈസി അലക്സ്, അലക്സ് മുരിക്കാനാനി, ജോയ് ഇട്ടന്‍, എബ്രഹാം പുതുശേരില്‍ അലക്സ് തോമസ്, ഷീല ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്, ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെയര്‍കെ, സജിമോന്‍ ആന്റണി എന്നിവര്‍ ആശയപരമായി സംവദിച്ചു. ഫൊക്കാനയുടെ നവപ്രവര്ത്തങ്ങളും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണ മാര്‍ഗങ്ങളെ പറ്റിയും പ്രസിഡന്റ് മാധവന് നായര്‍ സംസാരിച്ചു. ഫൊക്കാനയുടെ 2020 കണ്‍വെന്‍ഷന്റെ പ്രത്യേകതകളും പ്രാധാന്യവും പോള്‍ കറുകപ്പള്ളില്‍ വിവരിച്ചു.