ഫ്ളോറിഡ: ഫ്ളോറിഡ യുണൈറ്റഡ് മെത്തഡിസ്റ്റ് ചില്‍ഡ്രന്‍ ഹോമില്‍ കഴിഞ്ഞിരുന്ന ക്രിസ്റ്റഫര്‍ കാര്‍പെന്റര്‍ എന്ന പതിനാലുകാരനെ ക്യാമ്പസിന് വെളിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിടികൂടി മുറിയിലെത്തിച്ച മൈക്കിള്‍ എല്ലിസ് (55) എന്ന സെക്യൂരിറ്റി ഗാര്‍ഡിനെ ക്രിസ്റ്റഫര്‍ തലയില്‍ മുഷ്ടിചുരുട്ടി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എല്ലിസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. ചില്‍ഡ്രന്‍സ് ഹോം ഗാര്‍ഡായിരുന്നു. ലൈഫ് സപ്പോര്‍ട്ടില്‍ കഴിഞ്ഞിരുന്ന എല്ലിസ് ഏപ്രില്‍ 3 ശനിയാഴ്ച മരിച്ചതായി വോള്‍സിയ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു.
യൂണിഫോമിലുള്ള ഓഫീസറെ ആക്രമിച്ചതിന് പതിനാലുകാരന്റെ പേരില്‍ പോലീസ് കേസ്സെടുത്തു. ഓട്ടോപ്സി റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൊലപാതകത്തിന് കേസ്സെടുക്കണമോ എന്ന് തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജുവൈനല്‍ ജസ്റ്റിസ് കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്റ്റഫറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് വോള്‍സിയ ഷെരിഫ് ഓഫീസ് വിശദ അന്വേഷണം ആരംഭിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്