വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും (65 വയസിനു മുകളിലുള്ളവര്‍ക്ക്) ഗുരുതരആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നുള്ള തീരുമാനം സെപ്റ്റംബര്‍ 22 ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസിട്രേഷന്‍ അംഗീകരിച്ചു.ഫൈസര്‍ ബയോ എന്‍ടെക്കിനാണ് എഫ്ഡിഎയുടെ അംഗീകാരം.

ദിവസങ്ങള്‍ക്ക് മുമ്പ് എഫ്ഡിഎ അഡൈ്വസറി പാനല്‍ യംഗര്‍ ജനറേഷന് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു.

എഫ്ഡിഎ അഡൈ്വസറി പാനലിലുള്ള വിദഗ്ദര്‍ യുവജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ശരിയായ വിശകലനം നടന്നിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

ആര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് വ്യക്തമായ നിര്‍ദേശങ്ങള്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഉടനെ പ്രസിദ്ധീകരിക്കും.

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് എത്രമാത്രം ഫലപ്രദമാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടില്ല. ഈ ആഴ്ചയില്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്‍കി തുടങ്ങുമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനും ഇതുവരെ വ്യക്തതയില്ല. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന എഫ്ഡിഎ അഡൈ്വസറി ബോര്‍ഡില്‍ കോവിഡ് വാക്‌സിനെതിരെ പലരും വ്യത്യസ്തസ്ഥങ്ങളായ അഭിപ്രായ പ്രകടനമാണ് നടത്തിയത്. കോവിഡ് വാക്‌സിന്‍, ആളുകളെ രക്ഷപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളെ മരണത്തിലേക്ക് നയിക്കുമെന്നുവരെ പലവിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍