കോര്‍പസ് ക്രിസ്റ്റി (ടെക്‌സാസ്): കൊലപാതകത്തിനും കവര്‍ച്ചക്കും പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്റ്റിന്‍ ഗാര്‍ഡിയ (24), ഒരു വയസ്സുള്ള കുട്ടിയെയും മുന്‍ കാമുകിയും കുട്ടിയുടെ അമ്മയുമായ ജെസബേല്‍ സമോറയെയും തട്ടിക്കൊണ്ടുപോയതിനെത്തുടര്‍ന്ന് പോലീസ് ആംബര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ജൂണ്‍ 8 ന് ഉച്ചക്ക് 2 മണിയോടെയാണ് ജെസബേല്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കടന്ന് കുട്ടിയെയും അമ്മയെയും ക്രിസ്റ്റിന്‍ ഗാര്‍ഡിയ തട്ടിക്കൊണ്ടുപോയത്.

ജെസബേലിന്റെ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. പതിനെട്ട് വയസ് പ്രായവും 4 അടി പതിനൊന്ന് ഇഞ്ച് ഉയരവും 97 പൗണ്ട് തൂക്കവും ബ്ലൂജീന്‍സും ടോപ്പുമാണ് ഇവര്‍ ധരിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയ ഗാര്‍സിയക്ക് 5 അടി 7 ഇഞ്ച് ഉയരവും 160 പൗണ്ട് തൂക്കവും ഉണ്ടെന്നും വൈറ്റ് ഹുഡിയും കറുത്തമാസ്‌കും ധരിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

2007 കാഡിലാക്ക് എസ്‌ക്കലേഡ് ടെക്‌സാസ് നമ്പര്‍ പ്ലേറ്റ് 4SJKC കാറാണ് തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരിക്കുന്നത്.

കാറിനെക്കുറിച്ചോ പ്രതിയെക്കുറിച്ചോ വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചു വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച വൈകീട്ടാണ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍